തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസത്തിൽ വാടകയ്ക്കു താമസിക്കുന്ന വിജയമ്മയെ (80) ആണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. സംഭവത്തിൽ മകനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
റിട്ട. നഴ്സിംഗ് സൂപ്രണ്ടായിരുന്നു വിജയമ്മ. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിക്കുള്ളിൽ കട്ടിലിനടിയിലായിട്ടാണ് വിജയമ്മയുടെ മൃതദേഹം കിടന്നിരുന്നത്. വിജയമ്മയുടെ ശരീരത്തിലും, മുഖത്തും പരിക്കുകളുണ്ട്. മൃതദേഹത്തിന് രണ്ട് ദിവത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഫോറൻസിക്കും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റു മാർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു.
സാമ്പത്തിക തട്ടിപ്പ് കേസ്: നടി നോറ ഫത്തേഹിയെ ചോദ്യം ചെയ്തത് 7 മണിക്കൂർ
ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ചോദ്യം ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് നടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടുനിന്നതായാണ് വിവരം. ഇതേ കേസിൽ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസിൽ നോറയെ ചോദ്യം ചെയ്തത്. കാർ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നോറ പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാല്‍ നോറയ്ക്ക് നേരിട്ട് കാര്‍ നല്‍കിയെന്നാണ് സുകേഷിന്റെ മൊഴി. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. 200 കോടിയാണ് ലീന അടങ്ങുന്ന സംഘം മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് തട്ടിയെടുത്തത്.
Also Read: വയനാട് സ്വദേശിനി പൊള്ളലേറ്റ് മരിച്ചു;രണ്ടാം ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി
സുകേഷിനും ലീനയ്ക്കും എതിരെ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ്. നടി ജാക്വിലിൻ ഫെർണാണ്ടസിനെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ സഘം കണ്ടെത്തിയിരുന്നു. തിഹാര്‍ ജയിലില്‍ കൈക്കൂലി നൽകാൻ സുകേഷ് കോടികൾ ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ജയിലിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് സുകേഷ് പണം ചെലവഴിച്ചത്. ജയിലിനുള്ളിലിരുന്നും സുകേഷ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് സഹായം നൽകിയ ജയിൽ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...