വീട്ടിലിരുന്ന സ്കൂട്ടറുമായി മുങ്ങി; പാതി വഴിയിൽ പോലീസിൻറെ മുന്നിൽ കുടുങ്ങിയ കള്ളൻ

അന്വേഷണം നടത്തി വരവെ കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് നടത്തിയ വാഹന പരിശോധയ്ക്കിടെ കാരേറ്റ് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 08:24 AM IST
  • വൈകുന്നേരം 5 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള സമയത്താണ് സ്കൂട്ടർ മോഷണം പോയത്
  • വാഹന പരിശോധയ്ക്കിടെ കാരേറ്റ് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു
  • 70000- രൂപയോളം വില വരുന്ന സ്കൂട്ടറാണിത്
വീട്ടിലിരുന്ന സ്കൂട്ടറുമായി മുങ്ങി; പാതി വഴിയിൽ പോലീസിൻറെ മുന്നിൽ കുടുങ്ങിയ കള്ളൻ

തിരുവനന്തപുരം: കാർ പോർച്ചിൽ നിർത്തിയിരുന്ന 70000 രൂപയുടെ  സ്കൂട്ടറുമായി മുങ്ങിയ  പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം, മൂർത്തിക്കാവ്, തടത്തരികത്ത് വീട്ടിൽ ഇരുട്ട് രാജീവ് എന്നു വിളിക്കുന്ന രാജീവ് (38) ആണ് പിടിയിലായത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം താമസിക്കുന്ന രശ്മിയുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള സമയത്താണ് സ്കൂട്ടർ മോഷണം പോയത്.

തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് നടത്തിയ വാഹന പരിശോധയ്ക്കിടെ കാരേറ്റ് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശാനുസരണം കിളിമാനൂർ   എസ്ഐമാരായ വിജിത്ത് കെ നായർ, രാജികൃഷ്ണ, ഷജിം എസ് സിപിഒ ഷിജു, ഷാജി, സിപിഒ കിരൺ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News