Murder: സുകുമാരകുറുപ്പ് മോഡൽ കൊലപാതകം, ഇൻഷുറൻസ് തുകയ്ക്കായി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

Crime News: സുരേഷ് ഹരികൃഷ്ണൻ തന്‍റെ പേരില്‍ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ആ പണം  ഉപയോഗിച്ച് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 02:17 PM IST
  • ദില്ലിബാബുവിന്‍റെ തിരോധാനവും സുരേഷിന്‍റെ മരണവും അന്വേഷിച്ച പോലീസിന് ഇരുവരുടെയും ഫോൺ ലൊക്കേഷൻ കത്തനശിച്ച ഷെഡ്ഡിന് സമീപം സജീവമായിരുന്നെന്ന് കണ്ടെത്തി.
Murder: സുകുമാരകുറുപ്പ് മോഡൽ കൊലപാതകം, ഇൻഷുറൻസ് തുകയ്ക്കായി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

Crime News: സുകുമാരകുറുപ്പ് മോഡൽ കൊലപാതകം തമിഴ് നാട്ടിലും. ഇൻഷുറൻസ് തുക തട്ടിയെടുക്കാന്‍ രൂപസാദൃശ്യമുള്ള സുഹൃത്തിനെ വകവരുത്തിയ യുവാവും കൂട്ടാളികളും അറസ്റ്റിൽ. 

Also Read:  Adani-Hindenburg Row: അദാനിക്ക് ആശ്വാസം, ഹിൻഡൻബർഗ് വിവാദത്തില്‍ പ്രത്യേക അന്വേഷണമില്ല 

ചെന്നൈ സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ (38) ആണ് അറസ്റ്റിലായത്. തന്‍റെ സുഹൃത്തായ ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിച്ചുകളയാകുകയിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീർത്തി രാജൻ (23), ഹരികൃഷ്ണൻ (32) എന്നിവരും പോലീസിന്‍റെ പിടിയിലായി. മാസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം നടന്നത്. 

Also Read:  Adani-Hindenburg Row Update: സത്യമേവ ജയതേ, ഒപ്പം നിന്നവർക്ക് നന്ദി; സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് അദാനി  
  
സുരേഷ് ഹരികൃഷ്ണൻ തന്‍റെ പേരില്‍ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ആ പണം  ഉപയോഗിച്ച് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. 

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം. ആദ്യം സുഹൃത്തുക്കളോടൊപ്പം തന്‍റെ സമാന ശാരീരിക സാമ്യവും പ്രായവുമുള്ള ഒരാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. ആ സമയത്താണ് പത്ത് വർഷം മുമ്പ് തന്‍റെ സുഹൃത്തായിരുന്ന ദില്ലിബാബുവിന്‍റെ കാര്യം സുരേഷിന് ഓര്‍മ്മ വന്നത്. ഇയാളെ കണ്ടെത്തിയ സുരേഷ് ദില്ലിബാബുവും അയാളുടെ അമ്മയുമായും പരിചയം പുതുക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് ഇയാള്‍ ഇവരുടെ വീട്ടില്‍ സ്ഥിരം സന്ദർശകനുമായി. 

സെപ്റ്റംബര്‍ 13ന് മൂവരും ചേർന്ന് ദില്ലിബാബുവിനെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.  സെപ്റ്റംബര്‍ 15 നാണ് മദ്യപിച്ച് അവശനായിരുന്ന ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം അവര്‍ കഴിഞ്ഞിരുന്ന ഷെഡ്ഡിന് തീയിട്ട് കടന്നുകളഞ്ഞത്.  

ദിവസങ്ങളായി ദില്ലിബാബു വീട്ടിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തില്‍ അമ്മ ലീലാവതി എന്നൂർ പോലീസ് സ്റ്റേഷനിൽ തിരോധാന പരാതി നൽകി. നടപടിയുണ്ടാവാതിരുന്നതോടെ അവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 

സെപ്റ്റംബര്‍  16ന് ചെങ്കൽപ്പേട്ടിലെ പറമ്പിലെ തീപിടിച്ച ഷെഡ്ഡിനുള്ളിൽ ഒരു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. മരിച്ചത് സുരേഷാണെന്ന് പറഞ്ഞ് സഹോദരി മരിയജയശ്രീ പോലീസിനെ സമീപിക്കുകയും മൃതദേഹം ഏറ്റുവാങ്ങുകയും  ശവസംസ്‌കാരം നടത്തുകയും ചെയ്തു.  

ദില്ലിബാബുവിന്‍റെ തിരോധാനവും സുരേഷിന്‍റെ മരണവും അന്വേഷിച്ച പോലീസിന് ഇരുവരുടെയും  ഫോൺ ലൊക്കേഷൻ കത്തനശിച്ച ഷെഡ്ഡിന് സമീപം സജീവമായിരുന്നെന്ന് കണ്ടെത്തി. ഇതോടെയാണ് ;കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുന്നത്. സുരേഷിന്‍റെ ചില സുഹൃത്തുക്കളെ ചോദ്യം ചെയ്ത പോലീസ് സുരേഷ് ജീവിച്ചിരിപ്പുണ്ടെന്നും കൊല്ലപ്പെട്ടത് ദില്ലി ബാബുവാണെന്നും കണ്ടെത്തി.

തുടർന്ന് കാരക്കോണത്ത് ഒളിവിൽ കഴിയുകയായിരുന്ന സുരേഷിനെയും സുഹൃത്തുക്കളായ കീർത്തി രാജനേയും ഹരികൃഷ്ണനെയും പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ദില്ലിബാബുവിനെ കൊലപ്പെടുത്തിയെന്ന് മൂവരും കുറ്റസമ്മതം നടത്തി. ഇൻഷുറൻസ് തുകയായ ഒരു കോടിയിൽ 20 ലക്ഷം വീതം കീർത്തിരാജനും ഹരികൃഷ്ണനും നൽകാമെന്നായിരുന്നു വാ​ഗ്ദാനമെന്നും സുരേഷ് വെളിപ്പെടുത്തി. പ്രതികള്‍ ഇപ്പോള്‍  ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News