Men's health: ഈ നാല് രോഗങ്ങൾ അതിവേഗം പിടിപെടാൻ സാധ്യത പുരുഷൻമാർക്ക്; സൂക്ഷിച്ചാൽ ദു:ഖിക്കണ്ട

Common health issues for Men: ക്യാൻസറും പ്രമേഹവുമെല്ലാം ഇന്ന് പുരുഷൻമാരിൽ കണ്ടുവരുന്ന സാധാരണ അസുഖങ്ങളായി മാറിക്കഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 04:58 PM IST
  • ഇന്ത്യയിലെ പുരുഷൻമാരിൽ മൂന്നിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗമുണ്ട്.
  • ഇന്ന് പുരുഷന്മാരിൽ കണ്ടുവരുന്ന ഏറ്റവും ഗുരുതരമായ രണ്ടാമത്തെ രോഗമാണ് ക്യാൻസർ.
  • പുരുഷന്മാരിൽ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമായി പ്രമേഹം മാറിയിരിക്കുന്നു.
Men's health: ഈ നാല് രോഗങ്ങൾ അതിവേഗം പിടിപെടാൻ സാധ്യത പുരുഷൻമാർക്ക്; സൂക്ഷിച്ചാൽ ദു:ഖിക്കണ്ട

ഒരു വീടിന്റെ നട്ടെല്ലായി എപ്പോഴും നിലകൊള്ളുന്നവരാണ് ആ വീട്ടിലെ പുരുഷൻമാർ എന്ന് തന്നെ പറയാം. ഇന്ന് സ്ത്രീകളും പുരുഷൻമാർക്കൊപ്പം തന്നെ അധിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു വരാൻ തുടങ്ങിയിട്ടുണ്ട്. പലപ്പോഴും പുരുഷൻമാർ ഒരു ഭർത്താവിൻ്റെയോ സഹോദരന്റെയോ മകന്റെയോ രൂപത്തിലാകും വീടിന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നത്. 

പലപ്പോഴും പുരുഷന്മാർ കുടുംബ കാര്യങ്ങൾ നോക്കുന്നതിലും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും ശ്രദ്ധിക്കുന്നതിനാൽ അവരുടെ ദൈനംദിന ജീവിതം വളരെ തിരക്കേറിയതായി മാറുന്നു. ഈ സാഹചര്യത്തിൽ അവർ പലപ്പോഴും സ്വന്തം കാര്യങ്ങൾ നോക്കാനും ആരോ​ഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാനും മറക്കുന്നു. സ്ത്രീയായാലും പുരുഷനായാലും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പുരുഷന്മാർ അവരുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും പ്രത്യേകം ശ്രദ്ധിക്കണം. പുരുഷന്മാരിൽ കണ്ടുവരുന്ന ചില രോഗങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇവ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 

ALSO READ: കോഴിമുട്ട വെജോ നോൺ വെജോ? ഈ കാര്യത്തിൽ ഇനി സംശയം വേണ്ട!

വീട്ടിലെ ഒരു പുരുഷൻ, അത് സഹോദരനോ അച്ഛനോ മറ്റേതെങ്കിലും അംഗമോ ആകട്ടെ, അസുഖം വന്നാൽ ഡോക്ടറെ കാണാൻ വിസമ്മതിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനാൽ ഇന്ത്യയിൽ പുരുഷന്മാരുടെ ആരോഗ്യം അതിവേഗം കുറയുന്നുണ്ടെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ഹൃദയസംബന്ധമായ രോ​ഗങ്ങൾ

ഇന്ത്യയിലെ പുരുഷൻമാരിൽ മൂന്നിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗമുണ്ടെന്ന് പറഞ്ഞാൽ അത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. 45 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ ഏറ്റവും സാധാരണമായ പ്രശ്നങ്ങളാണ് ഹൈപ്പർടെൻഷനും സ്ട്രോക്കും. നിങ്ങൾ ഒരു പുരുഷനാണെങ്കിൽ, നിങ്ങളുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കാൻ ഒരിക്കലും മടി കാണിക്കരുത്. ഹൃദ്രോഗങ്ങൾ ഒഴിവാക്കുന്നതിന് ശരിയായ ഭക്ഷണത്തോടൊപ്പം ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണം. ഇടയ്ക്കിടെ ഹൃദയ പരിശോധനയും നടത്തണം.

ക്യാൻസ‍ർ

ഇന്ന് പുരുഷന്മാരിൽ കണ്ടുവരുന്ന ഏറ്റവും ഗുരുതരമായ രണ്ടാമത്തെ രോഗമായി ക്യാൻസർ ഉയർന്നുവന്നിരിക്കുന്നു. ഇന്നത്തെ കാലത്ത് പല പുരുഷന്മാരുടെയും മരണ കാരണം പോലും ക്യാൻസർ തന്നെയാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ, വൻകുടലിലെ ക്യാൻസർ, സ്കിൻ ക്യാൻസർ, ശ്വാസകോശാർബുദം തുടങ്ങിയ പ്രശ്നങ്ങൾ പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്നുണ്ട്d. അമിതമായ മദ്യപാനവും പുകയില ഉപയോഗവുമാണ് ശ്വാസകോശാർബുദത്തിന്റെ ഏറ്റവും വലിയ കാരണം. നിങ്ങളുടെ കുടുംബത്തിലെ പുരുഷന്മാരെ ക്യാൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് ഒഴിവാക്കണമെങ്കിൽ, നിങ്ങൾ അവരെ മദ്യം, പുകവലി തുടങ്ങിയ ആസക്തികളിൽ നിന്ന് അകറ്റി നിർത്തണം. സ്‌കിൻ ക്യാൻസർ ഒഴിവാക്കാൻ പുരുഷന്മാർ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ പുരട്ടാൻ മറക്കരുത്.

പ്രമേഹം

ഇന്നത്തെ കാലത്ത് പുരുഷന്മാരിലും സ്ത്രീകളിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമായി പ്രമേഹം മാറിയിരിക്കുന്നു. പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നില്ല എന്നതാണ് കാരണം. പ്രമേഹം ഇക്കാലത്ത് പുരുഷന്മാർക്കിടയിൽ സൈലൻ്റ് കില്ലറായി ഉയർന്നുവരുന്നുണ്ട്. ആരോ​ഗ്യകരമല്ലാത്ത ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും കാരണം ചെറുപ്പത്തിൽ തന്നെ പ്രമേഹത്തിന് ഇരകളാകുന്നവരാണ് പുരുഷന്മാരിൽ പലരും. പ്രമേഹം വരാതിരിക്കാൻ കാലാകാലങ്ങളിൽ പരിശോധന നടത്തണം. പ്രമേഹം കാരണം മറ്റ് രോഗങ്ങളും ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അന്ധത, പക്ഷാഘാതം, വൃക്കയ്ക്ക് തകരാർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 

വിഷാദം

നിങ്ങളുടെ ചുറ്റുമുള്ള പുരുഷന്മാർക്ക് ചിലപ്പോഴൊക്കെ പെട്ടെന്ന് ദേഷ്യം തോന്നുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അവർ എല്ലാ കാര്യങ്ങളിലും ദേഷ്യപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്യും, എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും എന്താണ് ഇതിന് കാരണമെന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ.  വാസ്തവത്തിൽ പുരുഷന്മാർക്ക് അവരുടെ ചുമലിൽ നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. കുടുംബത്തെ പരിപാലിക്കുന്നതിനാലോ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചോ ആയാലും, പലപ്പോഴും പുരുഷന്മാർക്ക് അവരുടെ മാനസികാരോഗ്യം പരിപാലിക്കാൻ കഴിയുന്നില്ല. മിക്ക പുരുഷന്മാരും തങ്ങളുടെ മാനസിക സമ്മർദ്ദത്തെ കുറിച്ചു പോലും ബോധവാന്മാരല്ല. ഇത്തരം ആളുകൾക്ക് ചിലപ്പോൾ ഏകാന്തത അനുഭവപ്പെടുന്നു. പക്ഷേ, അത് പറയാൻ കഴിയില്ല. അങ്ങനെ ആരെങ്കിലും ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാൽ നിങ്ങൾ തീർച്ചയായും അവരോട് സംസാരിക്കാൻ ശ്രമിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News