Satyapal Malik CBI Notice: സത്യം പറഞ്ഞ് ചിലരുടെ പാപങ്ങൾ ഞാൻ തുറന്നുകാട്ടി, അതിനാലാവാം 'വിളി' വന്നു, സിബിഐ നോട്ടീസില്‍ സത്യപാൽ മാലിക്

Satyapal Malik CBI Notice:  ഇൻഷുറൻസ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്യുമെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും സിബിഐ ഇതുവരെ നൽകിയിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 10:54 PM IST
  • ഇൻഷുറൻസ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്യുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും സിബിഐ ഇതുവരെ നൽകിയിട്ടില്ല.
Satyapal Malik CBI Notice: സത്യം പറഞ്ഞ് ചിലരുടെ പാപങ്ങൾ ഞാൻ തുറന്നുകാട്ടി, അതിനാലാവാം 'വിളി' വന്നു, സിബിഐ നോട്ടീസില്‍ സത്യപാൽ മാലിക്

Satyapal Malik CBI Notice: സത്യം പറഞ്ഞ് ഞാന്‍ ചിലരുടെ പാപങ്ങൾ തുറന്നുകാട്ടി.

അതുകൊണ്ടായിരിക്കാം "വിളി" വന്നത് എന്ന്  മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍  സത്യപാൽ മാലിക്. ഇൻഷുറൻസ് അഴിമതി കേസിൽ സിബിഐ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. 

Also Read:  Karntaka BJP Ministers Wealth: 5 വര്‍ഷം കൊണ്ട് ബിജെപി മന്ത്രിമാരുടേയും ഭാര്യമാരുടേയും സമ്പത്തില്‍ വന്‍ വര്‍ദ്ധന...!! അതിശയിപ്പിക്കും ഈ കണക്കുകള്‍

 ഇൻഷുറൻസ് അഴിമതി കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചതായി സത്യപാൽ മാലിക് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.  'സത്യം പറഞ്ഞ് ചിലരുടെ പാപങ്ങൾ ഞാൻ തുറന്നുകാട്ടി, അതിനാലാവാം 'വിളി' വന്നു, ഞാൻ ഒരു കർഷകന്‍റെ മകനാണ്, ഞാൻ പരിഭ്രാന്തനാകില്ല. ഞാൻ സത്യത്തിൽ ഉറച്ചു നിൽക്കുന്നു,' അദ്ദേഹം പറഞ്ഞു. 

Also Read:  Akshaya Tritiya 2023: അക്ഷയ തൃതീയ, ഈ ഹൈന്ദവ ഉത്സവത്തിൽ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം 

ഇൻഷുറൻസ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്യുമെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും സിബിഐ ഇതുവരെ നൽകിയിട്ടില്ല. 

എന്നാല്‍ ഏപ്രില്‍  27 - 29 തീയതികളിൽ സിബിഐ തന്നെ ചോദ്യം ചെയ്യുമെന്നും ഇൻഷുറൻസ് കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നു ആവശ്യപ്പെടുന്നതായും സത്യപാൽ മാലിക് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 27 മുതൽ 29 വരെയാണ് CBI തീയതി നൽകിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

അക്ബർ റോഡിലെ ഗസ്റ്റ്ഹൗസിൽ ഹാജരാകാൻ കേന്ദ്ര ഏജൻസി തന്നോട് ആവശ്യപ്പെട്ടതായി മുൻ ഗവർണർ സത്യപാൽ മാലിക് മാധ്യമങ്ങളോട് പറഞ്ഞു. ചില വിശദീകരണങ്ങൾക്ക്  തന്‍റെ  സാന്നിധ്യം ആവശ്യമാണ് എന്നദ്ദേഹം പറഞ്ഞു. ഇപ്പോൾ താന്‍ രാജസ്ഥാനിലേക്ക് പോകുകയാണ്,  ഏപ്രിൽ 27 മുതൽ 29 വരെയുള്ള തീയതികൾ നൽകിയിട്ടുണ്ട്, ഈ ദിവസം താൻ ഏജൻസിക്ക് മുമ്പാകെഹാജരാകും, അദ്ദേഹം പറഞ്ഞു. 

2,200 കോടിയുടെ അഴിമതി കേസ്? 

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സിബിഐ സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്തിരുന്നു. സർക്കാർ ജീവനക്കാർക്കുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ കരാർ നൽകിയതിലും ജമ്മു കശ്മീരിൽ 2,200 കോടി രൂപയുടെ കിരു ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിലും അഴിമതി നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. 
 
2018ൽ ജമ്മു-കശ്മീർ ഗവർണറായിരിക്കേ, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള കരാർ അഴിമതി ചൂണ്ടിക്കാട്ടി മാലിക് റദ്ദാക്കിയിരുന്നു.  ഇൻഷുറൻസ് അഴിമതിയെക്കുറിച്ചും കിരു ജലവൈദ്യുതി പദ്ധതിയുടെ സിവിൽ പ്രവൃത്തികളുടെ കരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചും സത്യപാൽ മാലിക്ക് ന്നയിച്ച ആരോപണങ്ങളിൽ കുടുതൽ വ്യക്തത തേടിയാണ് സിബിഐ വീണ്ടും അദ്ദേഹത്തെ വിളിപ്പിക്കുന്നത്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News