പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളി. മൃതദേഹം യാക്കര പുഴയ്ക്ക് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. തത്തമംഗലം സ്വദേശി സുനീഷാണ് മരിച്ചത്. സംഭവത്തിൽ സുനീഷിന്റെ സുഹ്യത്തുക്കളായ
ആറു പേർ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ് മോർത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മകന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നതായും മരിച്ച സുനീഷിന്റെ അമ്മ പറഞ്ഞു
സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് ബലമായി സ്‌കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപം ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം
20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് പുഴക്കരികിൽ മൃതദേഹം കണ്ടത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലപ്പെട്ട സുവീഷിന് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മ വിജിയും പറഞ്ഞു.
കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നുവെന്നും ഋഷികേശ് അടക്കമുള്ളവർ മകനെ നേരത്തേ മർദ്ദിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...