തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ബദൽ നിർദ്ദേശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ടൗൺ ടു ടൗൺ സർവീസ് പോലുള്ള വിമാന സർവീസാണ് സുധാകരൻ നിർദ്ദേശിച്ചിട്ടുള്ളത്. നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ സാധിക്കും.
കേവലം 1000 കോടി രൂപയ്ക്ക് പദ്ധതി പൂർത്തീകരിക്കാനാകുമെന്നും അതിന് 1.33 ലക്ഷം കോടി രൂപ കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോയെന്നും കോൺഗ്രസ് നേതാവ് സമൂഹ മാധ്യമത്തിലൂടെ ചോദ്യമുയർത്തുകയാണ്. കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവീസ് മാതൃകയിലാണ് പദ്ധതി പ്രാവർത്തികമാക്കേണ്ടതെന്നും പദ്ധതിയുടെ രൂപരേഖ മുന്നോട്ടുവെച്ച് കെ സുധാകരൻ ഫെയ്സ് ബുക്കിൽ പങ്കുവച്ച 13 മിനിട്ടിലധികം നീണ്ട വീഡിയോയിൽ പറയുന്നു.
ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ സാധിക്കും. അതും ₹1000 കോടിക്ക്. അതിന് ₹1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ? #LetsTalkPolitics_withKS
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...