ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് നാഗ്‌പൂരിൽ എത്തിയ കേരളാ ടീം അംഗം മരിച്ചു. ഭക്ഷ്യവിഷ ബാധയെ തുടർന്നായിരുന്നു മരണം. ആലപ്പുഴ സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. പത്തു വയസ്സായിരുന്നു. നിദയ്ക്ക് കടുത്ത ഛർദ്ദി ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നാഗ്‌പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടുകയും, ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതിന് ശേഷം കുട്ടി മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. കുട്ടി ആശുപത്രിയിൽ ആണെന്നും അത്യാസന്ന നിലയിലാണെന്നും അറിഞ്ഞ ഉടൻ തന്നെ കുട്ടിയുടെ ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾക്ക് കടുത്ത അനീതി നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ജീവനക്കാരൻ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട വിദ്യാർഥികളുടെ സംഘം നാഗ്പൂരിൽ മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നതായും ആരോപണം ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...