Rahul Gandhi's Office Attack : രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമസമരം; നടപടിക്കൊരുങ്ങി എസ്.എഫ്.ഐ

MP Office Attack : അക്രമ സമരവും അതിൻ്റെ പശ്ചാത്തലവും വിശദമായി പരിശോധിക്കാനാണ് യോഗം ചേരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 11:30 AM IST
  • എസ്എഫ്ഐയുടെ സംസ്ഥാന സെൻറ്റും സെക്രട്ടറിയേറ്റും വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും.
  • അക്രമ സമരവും അതിൻ്റെ പശ്ചാത്തലവും വിശദമായി പരിശോധിക്കാനാണ് യോഗം ചേരുന്നത്.
  • അതിനു ശേഷം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വയനാട് ജില്ലാ കമ്മറ്റി ചേരും.
  • നാളെയാകും സംഭവത്തിൽ നടപടി സ്വീകരിക്കാനുള്ള തീരുമാനം എടുക്കാൻ ജില്ലാ കമ്മറ്റി യോഗം ചേരുക.
Rahul Gandhi's Office Attack : രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമസമരം; നടപടിക്കൊരുങ്ങി എസ്.എഫ്.ഐ

വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിന് നേരെ നടന്ന അക്രമ സമരത്തിൽ  നടപടിക്കൊരുങ്ങുകയാണ് എസ്.എഫ്.ഐ. എസ്എഫ്ഐയുടെ സംസ്ഥാന സെൻറ്റും  സെക്രട്ടറിയേറ്റും വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന്  യോഗം ചേരും. അക്രമ സമരവും അതിൻ്റെ പശ്ചാത്തലവും വിശദമായി പരിശോധിക്കാനാണ് യോഗം ചേരുന്നത്. അതിനു ശേഷം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വയനാട് ജില്ലാ കമ്മറ്റി ചേരും. 

നാളെയാകും സംഭവത്തിൽ നടപടി സ്വീകരിക്കാനുള്ള തീരുമാനം എടുക്കാൻ ജില്ലാ കമ്മറ്റി യോഗം ചേരുക. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് തീരുമാനം. എസ്. എഫ്. ഐ ജില്ലാ സെക്രട്ടറി ജിഷ്ണുവിൻ്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. സംഭവത്തിൽ  പൂർണ്ണമായി പ്രവർത്തകരെ തള്ളാതെ എല്ലാ വിഷയവും പരിശോധിച്ച്  നടപടിക്കാണ് എസ്.എഫ്.ഐ ഒരുങ്ങുന്നത്. 

ALSO READ: Rahul Gandhi: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്, സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

സമരത്തിനുള്ളിൽ മറ്റ് ശക്തികൾ അക്രമം നടത്താൻ കടന്ന് കയറിയിരിക്കാനുള്ള സാധ്യതയും എസ്.എഫ്.ഐ സംശയിക്കുന്നുണ്ട്. ഇവയെല്ലാം പരിശോധിച്ച് നടപടിക്കാണ് എസ് എഫ് ഐ തീരുമാനം. ശക്തമായ നടപടി സ്വീകരിക്കാൻ സിപിഎം എസ് എഫ് ഐ യ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ല, ഇതിനെ തള്ളിപ്പറയുന്നുവെന്ന് എസ്എഫ്ഐ മുമ്പ് പറഞ്ഞിരുന്നു.

സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും എസ്എഫ്ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് എസ്എഫ്ഐ ആദ്യം അറിയിച്ചത്. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണമെന്നും എസ്എഫ്ഐ പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News