Premalu OTT Platforms : ബോക്സ്ഓഫീസിൽ 100 കോടി തിളക്കം സ്വന്തമാക്കിയ മലയാളം റോമാന്റിക് കോമഡി ചിത്രമായ പ്രേമലു ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. വിഷു റിലീസ് പ്രേമലു ഏപ്രിൽ 12ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. സ്റ്റാർ നെറ്റ്വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഡിസ്നി പ്ലസിന് പുറമെ മറ്റൊരു പ്ലാറ്റ്ഫോമും മലയാളം റോമഡി ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി.
നടൻ അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള ആഹാ എന്ന് തെലുങ്ക് ഒടിടി പ്ലാറ്റ്ഫോമിലുമാണ് ചിത്രം ഏപ്രിൽ 12ന് സംപ്രേഷണം ചെയ്യുക. പ്രേമലുവിന്റെ തെലുങ്ക് പതിപ്പാണ് ആഹായിൽ സംപ്രേഷണം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, കന്നഡാ, ഹിന്ദി ഭാഷകളുടെ സംപ്രേഷണം ഡിസ്ന് പ്ലസ് ഹോട്ട്സ്റ്റാറിലൂടെ തന്നെയാണ്. പ്രേമലുവിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിട്ടുള്ളതും സ്റ്റാർ ഗ്രൂപ്പാണ്. സ്റ്റാർ നെറ്റ്വർക്കിന്റെ ഏഷ്യനെറ്റ് ചാനലിലൂടെയാകും പ്രേമലു ടെലിവിഷൻ പ്രീമിയർ നടത്തുക (തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല). റിപ്പീറ്റ് വാല്യൂയുള്ള ഒരു ചിത്രമായതിനാൽ നിരവധി പേരാണ് പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.
ALSO READ : Premalu OTT: പ്രേമലു ഒടിടിയിൽ എത്തി, ഹോട്സ്റ്റാറിൽ മാത്രമല്ല
Eeeeeeyyyyooooo!
The much-loved movie, 'ప్రేమలు' is coming to aha!!
So guys, get ready for a modern love feast... #Premalu Premieres April 12@BhavanaStudios @shyammeyyy pic.twitter.com/sO2WJDRO6g— ahavideoin (@ahavideoIN) April 7, 2024
സിനിമ റിലീസായി മികച്ച അഭിപ്രായം നേടിയെടുത്തതിന് ശേഷമാണ് പ്രേമലുവിന്റെ ഒടിടി, സാറ്റ്ലൈറ്റ് അവകാശത്തിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അണിയറപ്രവർത്തകരെ സമീപിച്ചത്. നേരത്തെ മാർച്ച് മാസം അവസാനത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്ന് സോഷ്യൽ മീഡിയയെ അടിസ്ഥാനപ്പെടുത്തി ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളുടെ റിലീസിന് ശേഷമെ ചിത്രം ഒടിടിയിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
പ്രേമലുവിന്റെ ബോക്സ്ഓഫീസ്
ആദ്യ ദിനം വെറും 96 ലക്ഷം രൂപ മാത്രം സ്വന്തമാക്കിയ പ്രേമലു പിന്നീട് ബോക്സ്ഓഫീസിൽ ജൈത്രയാത്രയാണ് നടത്തിയത്. ആഗോള ബോക്സ്ഓഫീസിൽ 135 കോടിയാണ് ഇതുവരെ ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം നേടിയെടുത്തിരിക്കുന്നത്. കേരളത്തിൽ 61.4 കോടിയാണ് പ്രേമലു നേടിയത്. തമിഴ്നാട്ടിൽ 9.63, തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നും 14 കോടി, കർണാടകയിൽ നിന്നും 5.5 കോടി. ഇങ്ങനെ ഇന്ത്യയിൽ ആകെ നേടിയ ഗ്രോസ് കളക്ഷൻ 91.43 കോടിയാണ്. ഓവര്‍സീസ് കളക്ഷനായി പ്രേമലു സ്വന്തമാക്കിയത് 42.10 കോടി രൂപയാണ്. അങ്ങനെ ആകെ ആഗോളതലത്തിൽ മലയാളം റോമഡി ചിത്രം നേടിയത് 133.5 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്.
നസ്ലെൻ, മമിത ബൈജു ജോഡികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ കഥ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.
ചിത്രത്തിന്‍റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.