ഗ്രഹങ്ങളുടെ രാശിമാറ്റത്തെ കുറിച്ച് ദിവസവും നമ്മൾ അറിയുന്നുണ്ട്. വ്യാഴത്തിന്റെ സംക്രമണത്തെ കുറിച്ചും അതിലൂടെ ഗുണങ്ങൾ ലഭിക്കാൻ പോകുന്ന രാശിക്കാരെ കുറിച്ചുമാണ് ഇവിടെ പറയുന്നത്. മീനരാശിയിലാണ് വ്യാഴം നിലവിൽ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ വരെ ഇവിടെ തുടരും. ഈ കാലയളവിൽ ഏതൊക്കെ നാളുകാർക്ക് ഗുണമുണ്ടാകുമെന്ന് നോക്കാം.
ഇടവം: ഈ കാലയളവിൽ ഇടവം രാശിക്കാർക്ക് വരുമാനം കൂടാനുള്ള സാധ്യതയുണ്ട്. വ്യാഴത്തിന്റെ സ്വാധീനം മൂലം വ്യാപാരം ചെയ്യുന്നവർക്ക് ലാഭം വർധിക്കും. പുതിയ വരുമാന മാർഗങ്ങൾ ഉടലെടുക്കും.
മിഥുനം: വ്യാഴത്തിന്റെ സംക്രമണം മിഥുനം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ ഒരു വർഷക്കാലയളവിൽ നിങ്ങൾക്ക് സമ്പത്തിന് കുറവുണ്ടാകില്ല. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥർക്ക് പ്രമോഷനും ശമ്പള വർധനവും ലഭിക്കും.
കർക്കടകം: വ്യാഴ സംക്രമണ സമയത്ത് കർക്കടക രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്കുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. ബിസിനസ് യാത്രകൾ അനുകൂലമായിത്തീരും. ബിസിനസിൽ ലാഭവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ്.)