ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ലോകകപ്പിനാണ് 2022 ൽ ഖത്തർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചരിത്രത്തിലെ തന്നെ ആദ്യ ശൈത്യകാല ലോകകപ്പാണ് ഇക്കുറി ഖത്തറിൽ നടക്കുന്നത്.
ലോകത്തെ ത്രസിപ്പിച്ച അറേബ്യൻ മരുഭൂമിയിൽ ഏറ്റവും മികച്ച എട്ട് സുന്ദര സ്റ്റേഡിയങ്ങളാണ് ഇതിനായി ഖത്തർ തയ്യാറാക്കിയിരിക്കുന്നത്. ഈ എട്ട് സ്റ്റേഡിയങ്ങൾക്ക് പിന്നിലെ ചരിത്രവും വിശേഷങ്ങളും വ്യത്യസ്തമാർന്നവയാണ്.
2022 ലോകകപ്പിനായി ഒരുങ്ങിയിരിക്കുന്ന 8 സ്റ്റേഡിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയമാണ് സ്റ്റേഡിയം 974. 974 ഷിപ്പിംഗ് കണ്ടെയ്നറുകൾ അട്ടി അട്ടിയായി അടുക്കി വെച്ച് ഖത്തർ നിർമ്മിച്ച സ്റ്റേഡിയം. ഖത്തറിന്റെ ഇന്റർനാഷ്ണൽ ഡയൽ കോഡ് നമ്പരും 974 ആയതു കൊണ്ട് തന്നെയാണ് സ്റ്റേഡിയത്തിന് ഇങ്ങനെയൊരു പേരിട്ടത്. റാസ് അബു അബൗദ് സ്റ്റേഡിയം ഇനി സ്റ്റേഡിയം 974 എന്നറിയപ്പെടും. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തെ താൽകാലികമായി നിർമ്മിക്കുന്ന സ്റ്റേഡിയമാണ് സ്റ്റേഡിയം 974.
Read Also: യു.എ.ഇയിൽ അഞ്ച് ദിവസത്തെ ഈദുൾ ഫിത്തർ അവധി പ്രഖ്യാപിച്ചു; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്
ദോഹ മുനിസിപ്പാലിറ്റായിലെ റാസ് ബൂ അബുദ് വ്യാവസായിക മേഖലയിൽ നാലര ലക്ഷം ചതുരശ്ര മീറ്ററിലായാണ് ഈ സ്റ്റേഡിയം പണിതുയർത്തിയത്. 2017ൽ തുടങ്ങിയ നിർമിതി 2021ൽ പൂർത്തിയായി. ലോകകപ്പിൻറെ പ്രീ ക്വാർട്ടറ് ഉൾപ്പടെയുള്ള 7 മത്സരങ്ങലാണ് ഈ സ്റ്റേഡിയത്തിൽ നടക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള നിർമാണത്തിന് ഗ്ലോബൽ സസ്റ്റെയിനെബിലിറ്റി അസ്സെസ്സ്മെന്റ് സിസ്റ്റം റെയിറ്റിങ്ങിൽ ഫോർ സ്റ്റാർ ബഹുമതി സ്റ്റേഡിയതെ തേടിയെത്തി. ലോകകപ്പിന് ശേഷം സ്റ്റേഡിയം നിന്നിടത്ത് പബ്ലിക് പാർക്കുകളും റീട്ടെയിൽ വാണിജ്യ കേന്ദ്രങ്ങളും തുടങ്ങും.
വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മരുഭൂമിയിൽ ആടുകളേയും ഒട്ടകങ്ങളേയും മേയ്ച്ചിരുന്ന ബെഡോയിൻ എന്ന നാടോടി സംഘം മണൽ കാറ്റിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടാനായി മണൽപരപ്പിൽ പ്രത്യേക ആകൃതിയിൽ ഒരു
ടെന്റ് നിർമ്മിച്ചു. ബൈത്ത് അൽ ഷാർ ടെന്റുകള്‍. അവർ നിർമ്മിച്ച ടെന്റിന്റെ ആകൃതിയിലാണ് വർഷങ്ങൾക്കിപ്പുറം ലോകകപ്പിന്റെ പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായ അൽ ബെയ്ത് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.
ഖത്തർ ലോകകപ്പിന്റെ കിക്കോഫ് വേദിയായ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയം. തുടക്ക മത്സരം ഉള്‍പ്പെടെ എട്ടു മത്സരങ്ങളാണ് അല്‍ ബയാത് സ്റ്റേഡിയത്തിൽ നടക്കുക.
Read Also: നാട്ടിലെ പെരുന്നാളാഘോഷത്തിന് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്ക് ദിനംപ്രതി കൂടുന്നു
ദോഹയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഡിയത്തിന്റെ പരമാവധി ശേഷി 60,000 സീറ്റുകളാണ്. പായിക്കപ്പലിന്റെയും ഷെല്ലിൻറെയും ആകൃതിയിൽ ഒരു സ്റ്റേഡിയം അതാണ് അൽ ജനൂബ് സ്റ്റേഡിയം. ആഴക്കടലിൽ പ്രകൃതി ക്ഷോഭങ്ങളോട് പൊരുതി ജയിച്ച നാവികരുടേയും കച്ചവടക്കാരുടേയും ഓർമ്മകൾ പുതുക്കിക്കൊണ്ടാണ് അൽ ജനൂബ് സ്റ്റേഡിയം ഖത്തർ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. നാല്പതിനായിരം ആളുകള്‍ക്ക് സീറ്റിങ് കപ്പാസിറ്റിയുള്ള അൽ ജനൂബ് സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണ് ഇക്കുറി നടക്കുന്നത്.
ലോക പ്രശസ്ത ആർക്കിടെക്ടായ സാഹ ഹദീതാണ് സ്റ്റേഡിയം നിർമ്മാണത്തിന് നേതൃത്വം നൽകിയത്. നേരത്തേ സുസ്ഥിര രൂപകൽപന, പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ എന്നിവയിലെ മികവിന് ജി.എസ്.എ.എസ് സർട്ടിഫിക്കറ്റുകൾ നേടിയിരുന്നു. ഗ്ലോബൽ സസ്റ്റയ്നബിലിറ്റിയുടെ മൂന്ന് അംഗീകാരങ്ങളും നേടുന്ന ആദ്യ ലോകകപ്പ് വേദിയെന്ന റെക്കോഡും അൽ ജനൂബിന് സ്വന്തമാണ്. ഖത്തർ ലോകകപ്പിലെ ഏറ്റവും പഴയ സ്റ്റേഡിയമാണ് ഖലീഫ ഇന്റർനാഷ്ണൽ സ്റ്റേഡിയം.
Read Also: ഖത്തറില്‍ വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ തുക വർദ്ധിപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി
ഇത് 1976 ൽ നിർമ്മിക്കുകയും 2017 ൽ വിപുലമായി പുനർവികസനം ചെയ്യുകയും ചെയ്തു. 45,416 ഇരിപ്പിടങ്ങളുള്ള ഇവിടെ തേഡ് പ്ലേസ് പ്ലേ-ഓഫ് ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് നടക്കുക. ഖത്തറിലെ ആദ്യത്തെ മൾട്ടിപർപ്പസ് സ്റ്റേഡിയമാണ് ഖലീഫ ഇന്റർനാഷ്ണൽ സ്റ്റേഡിയം.ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന ലൂസേഴ്സ് ഫൈനലും ഈ സ്റ്റേഡിയത്തിൽ നടക്കും. ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ്, ഏഷ്യ കപ്പ് ഫുട്ബോൾ, 2006ലെ ഏഷ്യൻ ഗെയിംസ് തുടങ്ങി വിവിധ മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
ഡയമണ്ടുകൾ ചേർത്തുവെച്ചൊരു പടുകൂറ്റൻ സ്റ്റേഡിയം. സൂര്യന്റെ ചലനത്തിനനുസരിച്ച് വ്യത്യസ്ത നിറങ്ങൾ സമ്മാനിക്കുന്ന അത്ഭുത സൃഷ്ടി. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം. മരുഭൂമിയിലെ ഡയമണ്ട് എന്നറിയപ്പെടുന്ന
ഈ സ്റ്റേഡിയം ദോഹക്ക് പുറത്ത് ഗ്രീൻ സ്പേസിൽ നിരവധി ഖത്തറി സർവ്വകലാശാലകൾക്ക് മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്.മോഡേണ്‍ ആര്‍ക്കിടെക്ചറും ഇസ്‌ലാമിക വാസ്തുവിദ്യയും സമന്വയിപ്പിച്ചാണ് ഈ സ്റ്റേഡിയം
രൂപകല്‍പന ചെയ്തത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. 40,000 പേര്‍ക്ക് ഇരുന്നു കളികാണാം.
Read Also: നെതർലന്‍റ്സുമായി കേരളം ധാരണാപത്രം ഒപ്പിട്ടു; വിദ്യാര്‍ത്ഥികൾക്ക് പഠനത്തിനും ഇന്‍റേൺഷിപ്പിനും അവസരം
ലോകകപ്പിനു ശേഷം സീറ്റുകള്‍ 25,000 ആക്കി കുറയ്‌ക്കും. 15,000 സീറ്റുകള്‍ കായിക മേഖലയില്‍ മികവു കാട്ടുന്ന ദരിദ്ര രാജ്യങ്ങള്‍ക്കു സംഭാവന ചെയ്യാനാണ് തീരുമാനം. ഖത്തറിന്റെ സാംസ്ക്കാരിക തനിമ നിറച്ച് സാങ്കേതിക വിദ്യകൾ കോർത്തിണക്കിയാണ് ലോകകപ്പിനായുള്ള അൽ തുമാമ സ്റ്റേഡിയം ഖത്തർ ഒരുക്കിയിരിക്കുന്നത്. അറബ് രാജ്യങ്ങളിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത തലപ്പാവായ ഖാഫിയയുടെ മാതൃകയിലാണ് സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്. എൻജിനിയറിംഗ് വിസ്മയം എന്ന നിലയിലാണ് അൽ തുമാമ സ്റ്റേഡിയം ലോകശ്രദ്ധ നേടിയത്.
2017 ൽ ആരംഭിച്ച സ്റ്റേഡിയം നിർമ്മാണം 4 വർഷം കൊണ്ട് ഖത്തർ പൂർത്തിയാക്കി. കൃതൃമ ശീതികരണ സംവിധാനവും കളിക്കാഴ്ചക്കൊപ്പം രാജ്യത്തിൻറെ പാരമ്പര്യം പ്രകടമാക്കുന്ന നിർമ്മാണ ഭംഗിയും ഈ സ്റ്റേഡിയത്തിന്റെ പ്രത്യേകതകളാണ്. 2022 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ഉൾപ്പെടെയുള്ള കളികളാണ് ഇവിടെ നടക്കുക. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിലെ 20,000 സീറ്റുകൾ ആഫ്രിക്കയിലെയും മറ്റും സ്റ്റേഡിയത്തിൻറെ നിർമ്മാണത്തിനായി നൽകും.
Read Also: മുപ്പത് ലക്ഷം വരെ ലഭിക്കും; നോര്‍ക്ക വനിതാ മിത്ര വായ്പയ്ക്ക് അപേക്ഷിക്കാം
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ലുസൈൽ സ്റ്റേഡിയം. 2022 ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നടക്കേണ്ട വേദി. ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.
ഫൈനല്‍ മത്സരമടക്കം പത്ത് മത്സരങ്ങള്‍ ഇവിടെ നടക്കും. മത്സരം കഴിയുന്നതോടു കൂടി 200,000 ആളുകൾ താമസിക്കുന്ന 33 ബില്യൺ പൗണ്ടിന്റെ പുതിയ നഗരത്തിന്റെ കേന്ദ്രമായി ലുസൈൽ മാറും. ഷോപ്പുകളും കഫേകളും ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന കേന്ദ്രം.
ഏറ്റവും മുകളിലത്തെ ഒഴികെയുള്ള ഇവിടുത്തെ സീറ്റുകള്‍ നീക്കം ചെയ്യുകയും ശേഷിക്കുന്ന മുകളിലത്തെ ഇരിപ്പിടങ്ങൾ പുതിയ വീടുകൾക്കുള്ള ഔട്ട്ഡോർ ടെറസുകളുടെ ഭാഗമാകും. ദോഹയിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയം. നാൽപ്പതിനായിരം സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ 7 മത്സരങ്ങളാണ് നടക്കുക. ടൂർണമെന്റിന് ശേഷം 20,000 പേരെ ഉൾക്കൊള്ളുന്ന അൽ റയ്യാൻ സ്‌പോർട്‌സ് ക്ലബ്ബായി ഇത് മാറും.
അറബ് ലോകത്ത് ആദ്യമായി നടക്കാന്‍ പോകുന്ന ലോകകപ്പ് മത്സരം എന്ന നിലയില്‍ ലോകം ഉറ്റുനോക്കുന്ന മത്സരം കൂടിയാണ് ഇത്തവണത്തേത്. 2002 ടൂർണമെന്റിന് ശേഷം പൂർണ്ണമായും ഏഷ്യയിൽ നടക്കുന്ന
രണ്ടാമത്തെ ലോകകപ്പ്. ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരവും വിസ്മയവും നിറഞ്ഞ ലോക കപ്പായിരിക്കും 2022 ഫിഫ ലോകകപ്പെന്ന് ഖത്തർ ഇതിനകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഓരോ മഹാമേളയും ആദിഥേയ
രാജ്യത്തിന്‍റെ സമഗ്ര വികസനത്തിലേക്കുള്ള വഴിയാണ്. അതെങ്ങനെ ആസൂത്രിതമായി നടത്താമെന്ന് കാണിച്ചുതരികയാണ് ഈ ലോകകപ്പിലൂടെ ഖത്തർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA