മലയാളത്തിൽ എക്കാലത്തെയും ബ്രഹ്മണ്ഡ ഹിറ്റുകളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലർ ‘ദൃശ്യം’. തിയേറ്ററിൽ പ്രേക്ഷകരുടെ പിടിച്ചിരുത്തിയ രണ്ടാം പകുതി ഇന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. മോഹൻലാൽ ജോർജുകുട്ടിയായി വിസ്മയിപ്പിച്ച ചിത്രത്തിൽ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ധിഖ്, ആശ ശരത്ത്, ഷാജോൺ എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചത്.
മോഹൻലാൽ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒന്നാണ്. പ്രേക്ഷകർ ഒരുപാട് ത്രില്ല് അടിച്ച് കണ്ട ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ച താരമാണ് എസ്തർ അനിൽ.
ബാലതാരമായി സിനിമയിൽ എത്തിയതാണ് എസ്തർ അനിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയത് എസ്തറിന്റെ കരിയറിലെ വലിയ വഴിത്തിരിവ് ആയി.
ടി കെ രാജീവ് കുമാർ ഒരുക്കിയ മോഹൻലാൽ നായകനായ ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയായ ബാലതാരമാണ് എസ്തർ അനിൽ. ബാലതാരത്തിൽ നിന്ന് ഒരു നായിക നടിയാകാനുള്ള ഒരു ലുക്കിലേക്കുളള താരത്തിന്റെ മാറ്റം ഇപ്പോൾ ഏറെ ശ്രദ്ധേയമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.