മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് കൊലയാളികൾ കടയ്ക്കുള്ളിൽ ഓടിക്കയറി വെട്ടുകയായിരുന്നു. കേസിൽ മുഖ്യപ്രതികളിൽ ചിലർ ഉൾപ്പെടെ 25 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിഎൻപുരം നടുവക്കാട്ടു പാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
Elephant Attack: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
ഞായറാഴ്ച രാവിലെയാണ് തത്തമംഗലം സ്വദേശികളായ രഞ്ജിത്ത്, ഐശ്വര്യ ദമ്പതികളുടെ കുട്ടി പ്രസവത്തിനിടെ മരിച്ചത്. കുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ മറവ് ചെയ്തതിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച രാവിലെയോടെ അമ്മയായ ഐശ്വര്യയും മരിച്ചത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മരിച്ച നന്ദകിഷോറിന്റെ സഹോദരൻ ഋഷി നന്ദൻ ഭൂതവഴി ക്ഷേത്രത്തിലെ പൂജാരിയാണ്. ഋഷി നന്ദൻ പ്രതികളിൽ നിന്ന് തോക്ക് നൽകാമെന്ന് പണം വാങ്ങിയതായി പറയുന്നു. പണത്തിന് ഇടനില നിന്നത് മരിച്ച നന്ദകിഷോറും കണ്ണൂർ സ്വദേശിയായ വിനയനുമാണ്.
കോട്ടത്തറ കള്ളക്കര ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെയാണ് മേലെ കോട്ടത്തറയിൽ 2019 ലാണ് ഹോസ്റ്റലിന്റെ നിർമ്മാണം ആരംഭിച്ചത്. കോട്ടാത്തറ ഗവ: യു.പി സ്കൂളിലെ അധ്യാപകരുടെ ക്വട്ടേഴ്സ് ഇതിനായി ഒഴിഞ്ഞ് കൊടുത്തു. പത്തര ലക്ഷം രൂപ ചിലവിൽ ഹോസ്റ്റലിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഐ.ടി.ഡി.പി നിർമ്മിതി കേന്ദ്രത്തിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാനില്ലായിരുന്നു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് കാവശ്ശേരി സ്വദേശി മോഹൻദാസും , എലവഞ്ചേരി സ്വദേശി അശോകനും മീൻ പിടിക്കാനായി പോയത്.
Sreenivasan Murder Case: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താൻ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചെന്നു കരുതുന്ന കാർ പോലീസ് കണ്ടെടുത്തു. വാഹനത്തിൽ നിന്നും പ്രധാന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
MG University Crisis കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളം, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഇരട്ട ബിരുദം നേടിയ വിദ്യാർഥി എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഹിസ്റ്ററിക്ക് പിജി പൂർത്തിയാക്കുകയായിരുന്നു.
Sanjith Murder Case: സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.