കണ്ണന് പ്രിയം ഈ വസ്തുക്കൾ, വീട്ടിൽ വയ്ക്കുന്നത് ഏറെ ഗുണം...
തൻ്റെ ഭക്തരോട് കരുണയും ദയയും ചൊരിയാൻ കണ്ണൻ തീരെ അമാന്തിക്കാറില്ല. കളങ്കമില്ലാത്ത മനസുമായി കണ്ണനെ വിളിച്ചാൽ കൺമുന്നിലെത്തും
സനാതന ധർമ്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. ദിനവും രാവിലെ കുളിച്ച് കൃഷ്ണനെ ആരാധിക്കുകയും വെണ്ണയും കൽക്കണ്ടവും സമർപ്പിക്കുന്നതും നല്ലതാണ്.
കളങ്കമില്ലാതെ കണ്ണനെ ആരാധിക്കുന്നതിലൂടെ ഈശ്വരാനുഗ്രഹം ലഭിക്കുമെന്നും മനുഷ്യന് മരണശേഷം മോചനം ലഭിക്കുമെന്നുമാണ് വിശ്വാസം.
ഭഗവാന് ഇഷ്ടമുള്ള ചില സാധനങ്ങളുണ്ട് അവ വീട്ടിൽ കൊണ്ടുവരുന്നത് സന്തോഷവും സമൃദ്ധിയും നൽകും. കണ്ണന് പ്രിയങ്കരമായവ ഏതൊക്കെയാണെന്ന് നോക്കാം...
കണ്ണൻ പുല്ലാങ്കുഴൽ പ്രിയനാണ്. വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടിൽ ഓടക്കുഴൽ സൂക്ഷിക്കുന്നത് സന്തോഷവും സമൃദ്ധിയും നൽകും. ഓടക്കുഴൽ സമർപ്പിക്കുന്നത് നല്ലതാണ്
കണ്ണന് ഗോക്കളെ ജീവനാണ്. സനാതന ധർമ്മമനുസരിച്ച് പശുവിനെ ദാനം ചെയ്യുന്നത് വളരെ നല്ലതാണ്. കണ്ണന്റെ കൂടെ എപ്പോഴും പശുക്കളും ഉണ്ടാകും.
വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിൽ പശുവിനെ കൊണ്ടുവരുന്നതിലൂടെ ജീവിതത്തിൽ ഒരിക്കലും പണത്തിന് ക്ഷാമം നേരിടേണ്ടി വരില്ലയെന്നാണ് മാത്രമല്ല സാമ്പത്തിക നേട്ടവുമുണ്ടാകും.
മയിൽപ്പീലിയില്ലെങ്കിൽ കണ്ണനുമില്ല. മയിൽപ്പീലി ഇല്ലാതെയുള്ള കണ്ണൻറെ അലങ്കാരം ശരിക്കും അപൂർണ്ണമാണ്.
ജ്യോതിഷികൾ പറയുന്നത് കണ്ണന്റെ ജാതകത്തിൽ കാളസർപ്പ ദോഷം ഉണ്ടായിരുന്നുവെന്നും മയിൽപ്പീലി ധരിക്കുന്നതിലൂടെ ആ ദോഷത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും അതുകൊണ്ടാണ് കണ്ണൻ നെറുകയിൽ മയിൽപ്പീലി അണിഞ്ഞത് എന്നാണ്
കണ്ണന് വെണ്ണയും കൽക്കണ്ടും ഏറെ പ്രിയമാണ്. ദിവസേന ഭഗവാന് പൂജ നടത്തുമ്പോൾ ഇത് അർപ്പിക്കുന്നത് നല്ലതാണ്.
താമര പൂവും കണ്ണന് ഏറെ പ്രിയമാണ്. ചെളിയിൽ വളരുന്ന താമരപ്പൂവ് പൂജകളിൽ കൂടുതലായും ഉപയോഗിക്കുന്നു.