ജ്യോതിഷത്തിൽ സൂര്യന് പ്രത്യേക പ്രാധാന്യമാണുള്ളത്. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.
സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും പ്രകാശം നിറയ്ക്കുകയും ചെയ്യും. സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കും
ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനം ഞായറാഴ്ചയാണ്
സൂര്യന്റെ മഹാദശ നടക്കുന്ന ജാതകർ ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കും. ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട്
ഇവർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. ജ്യോതിഷ പ്രകാരം ഈ മൂന്ന് രാശിക്കാരിൽ സൂര്യന്റെ സ്പെഷ്യൽ കൃപ എപ്പോഴും നിലനിൽക്കും
ഈ രാശികൾ അഗ്നി മൂലകത്തിന്റെ രാശികളായി കണക്കാക്കപ്പെടുന്നു. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം...
ജ്യോതിഷ പ്രകാരം ചിങ്ങ രാശിയുടെ അധിപൻ സൂര്യനാണ്. ഇവർ ജനനം മുതൽ നേതൃത്വഗുണമുള്ളവരാണ്. നിർഭയരും ധൈര്യശാലികളും ദൃഢനിശ്ചയമുള്ളവരുമാണ് ഇവർ
മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ഇത് ജാതകരുടെ ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമായി കണക്കാക്കുന്നു.
ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഒരു സാഹചര്യത്തിലും തളരാത്തവരാണിവർ