Pension on Higher Wages

പിഎഫ് അം​ഗങ്ങൾക്കും പെൻഷൻകാർക്കും ഉയർന്ന വേതനത്തിൽ പെൻഷൻ ലഭിച്ചേക്കും. എംപ്ലോയീസ് പെൻഷൻ സ്കീം, 1995 പ്രകാരം രാജ്യത്തുടനീളമുള്ള 97,640 പിഎഫ് അംഗങ്ങൾക്കും പെൻഷൻകാർക്കുമാണ് ആനുകൂല്യം ലഭിക്കുക.

Zee Malayalam News Desk
Sep 10,2024
';

ഉയർന്ന പെൻഷൻ പദ്ധതി

പെൻഷൻ പേയ്മെന്റ് ഓർഡറുകൾ (പിപിഒ) ലഭിച്ച വ്യക്തികളുടെ എണ്ണം (8,401) ഡിമാൻഡ് നോട്ടീസ് അയച്ച വ്യക്തികളുടെ എണ്ണത്തിനൊപ്പം (89,235) ചേർത്താണ് മൊത്തത്തിലുള്ള കണക്കെടുക്കുന്നത്.

';

സുപ്രീംകോടതി വിധി

2022 നവംബറിലെ സുപ്രീം കോടതി വിധിക്ക് അനുസൃതമായി ഉയർന്ന വേതനത്തിൽ പെൻഷന് അർഹതയുണ്ടെന്ന് കണ്ടെത്തിയവർക്ക് മാത്രമാണ് ഡിമാൻഡ് നോട്ടീസ് അയയ്ക്കുന്നത്.

';

ഇപിഎഫ്ഒ

വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി കെ.പി ബാബു വിശദാംശങ്ങൾ തേടിയിരുന്നു. ഇതിന് വിവരാവകാശ നിയമപ്രകാരം ഇപിഎഫ്ഒ നൽകിയ മറുപടിയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

';

പെൻഷൻ

2014ന് മുമ്പ് വിരമിച്ച രണ്ട് പേർക്ക് മാത്രമാണ് ഉയർന്ന പെൻഷൻ നൽകിയത്. ബാക്കി 8,399 പേർ 2014 സെപ്റ്റംബർ 1 വരെ അംഗങ്ങളായിരുന്ന വിഭാഗത്തിൽപ്പെട്ടവരാണ്. ഡിമാൻഡ് നോട്ടീസ് അയച്ചവരിൽ ആദ്യ വിഭാഗത്തിൽ 16 ഉം രണ്ടാമത്തെ വിഭാഗത്തിൽ 89,219 ഉം പേരാണുള്ളത്.

';

അപേക്ഷകൾ

ആകെ ലഭിച്ച 17,48,775 അപേക്ഷകളിൽ 13.38 ലക്ഷം പേർ 2014 സെപ്റ്റംബർ 1 വരെ അംഗങ്ങളായിരുന്നു. നിരസിക്കപ്പെട്ട 1.48 ലക്ഷം അപേക്ഷകളിൽ 1.12 ലക്ഷം അപേക്ഷകളും 2014 ന് മുമ്പ് വിരമിച്ചവരായിരുന്നു.

';

EPFO

അതേസമയം ഏകദേശം 14.3 ലക്ഷം അപേക്ഷകളാണ് ഇപിഎഫ്ഒയ്ക്ക് ലഭിച്ചത്. 3.14 ലക്ഷം അപേക്ഷകൾ ഇതുവരെ ഇപിഎഫ്ഒയ്ക്ക് കൈമാറിയിട്ടില്ല.

';

VIEW ALL

Read Next Story