മാനസിക സമ്മർദ്ദം കൂടിയാൽ പല തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക.
ഉത്കണ്ഠ, വിഷാദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ദുർബലമായ രോഗപ്രതിരോധ ശേഷി തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും
ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ ആശ്വാസം ലഭിക്കുവാൻ സഹായിക്കുന്ന 6 എളുപ്പവഴികൾ ഇതാ..
മാനസിക പിരിമുറുക്കം കുറയ്ക്കുന്ന ഏറ്റവും മികച്ച ഒരു പ്രതിവിധി ധ്യാനം
വ്യായാമം ചെയ്യുന്നത് സമ്മർദ്ദം ഇല്ലാതാക്കുന്നു. തലച്ചോറിലെ എൻഡോർഫിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്
യാത്ര ചെയ്യുന്നത് സമ്മർദ്ദത്തിന്റെ തോത് ഗണ്യമായി കുറയ്ക്കും. പ്രകൃതിയുമായി അടുത്തിടപഴകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
ശരീരത്തിൻ്റെ പാരസിംപതിക് നാഡീവ്യവസ്ഥയെ സജീവമാക്കി സമ്മർദ്ദം ഇല്ലാതാക്കാൻ സഹായിക്കുന്ന ആഴത്തിലുള്ള ശ്വസനമാണ് ഡയഫ്രാമാറ്റിക് ശ്വസനം അഥവ ദീർഘനിശ്വാസം.
മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് അരോമാതെറാപ്പി. ലാവെൻഡർ, ചമോമൈൽ, റോസ് തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒമേഗ 3, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.