ഡാര്‍ക്ക് സര്‍ക്കിള്‍സ് അഥവാ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ടുവരുന്നു. ഉറക്കമില്ലായ്, സ്ട്രെസ്, മോശം ഭക്ഷണക്രമം, മദ്യപാനം, അമിത മൊബൈൽ ഫോൺ ഉപയോഗവുമൊക്കെ ഇതിന് കാരണമാണ്.
വിറ്റാമിനുകളും, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാം. കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ ഈ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തി നോക്കൂ.
വിറ്റാമിൻ കെ, അയൺ എന്നിവ ധാരാളം അടങ്ങിയ ചീര ചർമ്മാരോഗ്യത്തിന് നല്ലതാണ്. രക്തചംക്രമണം വർധിപ്പിച്ച് വിളർച്ച തടയാനും ചർമ്മത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും ചീര സഹായിക്കും.
ബദാം വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെയും, ഫ്രീ റാഡിക്കൽ കേടുപാടുകൾ എന്നിവയിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു.
വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പപ്പായ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളെ അകറ്റാൻ പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുക.
തക്കാളിയിൽ ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ലൈക്കോപീൻ, ഇതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നതിന് തക്കാളി സഹായിക്കുന്നു.
ഓറഞ്ച്, നാരങ്ങ. ഗ്രേപ്പ്ഫ്രൂട്ട് എന്നിവയിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ വർധിപ്പിക്കാനും ചർമ്മത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും അതിലൂടെ കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകളെ കുറയ്ക്കാനും സഹായിക്കും.
ബ്ലൂബെറി, ബ്ലാക്ക് കറൻ്റ്, ബ്ലാക്ക്‌ബെറി എന്നിവ പോലുള്ള ബെറികളിൽ ആന്തോസയാനിൻ ഉണ്ട് - പർപ്പിൾ, നീല, കറുപ്പ് എന്നിവയുടെ വ്യത്യസ്ത ഷേഡുകളുള്ള ഭക്ഷണത്തിന് നിറം നൽകുന്ന ആൻ്റിഓക്‌സിഡൻ്റാണിത്. ഇത് കണ്ണിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.