ഉപ്പിൻറെ ഉപയോഗം കുറയ്ക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം
ഉപ്പിൻറെ ഉപയോഗം കുറയ്ക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
ഉപ്പ് ഉയർന്ന അളവിൽ കഴിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കും.
അമിതമായ അളവിൽ ഉപ്പ് കഴിക്കുന്നത് സ്ട്രോക്ക് വരുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു.
അമിതമായി ഉപ്പ് കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യം മോശമാക്കുന്നു.
ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് വൃക്ക തകരാറിലേക്ക് നയിച്ചേക്കാം.
അമിതമായി ഉപ്പ് ശരീരത്തിലെത്തുന്നത് കാത്സ്യം നഷ്ടപ്പെടാൻ ഇടയാക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുന്നു.
ഉപ്പ് അമിതമായി കഴിക്കുന്നത് വയറിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.