നിലക്കടല അഥവാ കപ്പലണ്ടി കഴിക്കാന്‍ ഒരുപാട് പേർക്ക് ഇഷ്ടമാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു നട്ട് ആണ് നിലക്കടല. മിതമായ അളവില്‍ ദിവസവും നിലക്കടല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. നിലക്കടല ദിവസവും മിതമായ അളവിൽ കഴിക്കുന്നത് ചർമ്മത്തിനും തലമുടിക്കും എങ്ങനെ ഗുണം ചെയ്യുന്നു എന്ന് നോക്കിയാലോ?
നിലക്കടലയിൽ വിറ്റാമിൻ ഇ, റെസ് വെറാട്രോൾ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലം ചർമ്മത്തിലുണ്ടാകുന്ന ഡാമേജുകൾ തടഞ്ഞ് ചർമ്മത്തെ സംരക്ഷിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും സഹായിക്കുന്നു.
നിലക്കടല ബയോട്ടിൻ്റെ പ്രധാന ഉറവിടമാണ്. ഇത് മുടി വളരാനും മുടിക്കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.
നിലക്കടലയിലെ ആരോഗ്യകരമായ കൊഴുപ്പുകളായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചർമ്മത്തിലെ ഈർപ്പം നിലനിർത്തി ഡ്രൈയാകുന്നത് തടയാൻ സഹായിക്കുന്നു.
ശക്തവും ആരോഗ്യകരവുമായ തലമുടിക്ക് ആവശ്യമായ പ്രോട്ടീൻ നിലക്കടയിൽ ധാരാളം അടങ്ങിയിരിക്കുന്നു. മിതമായ അളവിൽ നിലക്കടല ദിവസവും കഴിക്കുന്നത് മുടിക്ക് നല്ല ശക്തി ലഭിക്കാൻ സഹായിക്കുന്നു.
നിലക്കടലയ്ക്ക് അൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ വീക്കം കുറയ്ക്കാനും, മുഖക്കുരു, എക്സിമ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.
നിലക്കടലയിലെ വിറ്റാമിൻ-സി കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികതയും ഉറപ്പും നിലനിർത്താൻ കൊളാജൻ ആവശ്യമാണ്
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക