കുഞ്ഞ് ജനിച്ച് ആറ് മാസം വരെ മുലപ്പാൽ മാത്രം കൊടുത്താൽ മതിയെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്നത്. അതിന് കാരണം കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായതെല്ലാം മുലപ്പാലിൽ നിന്ന് തന്നെ ലഭിക്കും.
കുഞ്ഞിന്റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ മുലപ്പാലിൽ നിന്ന് ലഭിക്കും.
മുലപ്പാലിൽ ആന്റിബോഡീസ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിനെ വൈറസ് ബാധ, ബാക്ടീരിയൽ ഇൻഫെക്ഷൻ തുടങ്ങിയ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്നു.
മുലപ്പാലിലൂടെ കുഞ്ഞിന് ശരിയായ ശരീരഭാരം നേടാൻ സാധിക്കും.
കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും അതിന്റെ ഗുണങ്ങൾ ലഭിക്കും. ഗർഭകാലത്ത് അമ്മമാർ അനുഭവിച്ചിരുന്ന സ്ട്രെസിന് മുലയൂട്ടലിലൂടെ മുക്തി കിട്ടും. പോസ്റ്റ്പാർട്ടം ഡിപ്രഷൻ കുറയ്ക്കുന്നു.
മുലയൂട്ടുന്ന അമ്മമാരിൽ ക്യാൻസർ വരാനുള്ള സാധ്യത കുറവാണ്.
കുഞ്ഞിന്റെ ശരിയായ ബ്രെയിൻ ഡെവലപ്മെന്റിന് സഹായിക്കുന്നതാണ് മുലപ്പാൽ.
മുലയൂട്ടലിലൂടെ കലോറീസ് ഇല്ലാതാകുന്നു. അത് അമ്മമാർക്ക് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അമ്മയും കുഞ്ഞുമായുള്ള ആത്മബന്ധത്തിനും മുലയൂട്ടൽ പ്രധാനമാണ്