റെഡ് ബ്ലഡ് സെൽസിന്റെ പ്രൊഡക്ഷനും ശരിയായ ന്യൂറോളജിക്കൽ പ്രവർത്തനത്തിനും സഹായിക്കുന്നതാണ് വിറ്റാമിൻ ബി12. സസ്യാഹാരികൾക്കുള്ള വിറ്റാമിൻ ബി12 ഭക്ഷണങ്ങൾ ഇതാ.
പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും ആവശ്യമായ വിറ്റാമിൻ ബി12 നൽകുന്നു. കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണിത്.
ബ്രേക്ക്ഫാസ്റ്റ് സിറിയൽസ്, ബദാം പാൽ, സോയ പാൽ തുടങ്ങിയ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ വിറ്റാമിൻ ബി12ന്റെ മികച്ച ഉറവിടമാണ്.
ചില തരം കൂണുകളിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. സസ്യാഹാരികൾക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.
ഗ്രീക്ക് യോഗർട്ട് അല്ലെങ്കിൽ സാധാ യോഗർട്ട് വിറ്റാമിൻ ബി12ന്റെ മികച്ച ഉറവിടമാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
ചീസിലും വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.