ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വ്യായാമം മാത്രം പോര, നമ്മുടെ ചില ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ വേണം.
കൂൾഡ്രിംഗ്സ് കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ അതിലെ ഉയർന്ന പഞ്ചസാര ഹൃദയാരോഗ്യത്തെ ബാധിക്കും. ഇത് നിത്യവും കുടിക്കുന്നത് അമിതഭാരത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകും.
സോസേജ് പോലുള്ള സംസ്കരിച്ച മാംസാഹാരങ്ങൾ വളരെ രുചികരമാണ്. അനാരോഗ്യകരമായ കൊഴുപ്പ്, സോഡിയം, പ്രിസർവേറ്റീവുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
വെളുത്ത അരി, പാസ്ത, റൊട്ടി/ ബ്രെഡ് എന്നിവ റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. ശരീരഭാരം കൂടാനും കാരണമാകും.
ഉരുളക്കിഴങ്ങ് ചിപ്സ് എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ്. എന്നാൽ അതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഉപ്പും, ട്രാൻസ് ഫാറ്റും ഹൃദയാരോഗ്യത്തിന് നല്ലതല്ല.
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ഐസ്ക്രീം. ഇതിലെ പഞ്ചസാരയും പൂരിത കൊഴുപ്പും ഹൃദയാരോഗ്യത്തിന് നല്ലതല്ല. പതിവായി ഇത് കഴിക്കുന്നത് പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം തുടങ്ങിയവ വർധിക്കാൻ കാരണമാകും.
നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് മൂലം ശരിയായ ദഹനം നടക്കില്ല.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക