അമ്മമാരുടെ സംസാര ശൈലി കുട്ടികളെ പെട്ടെന്ന് ആകർഷിക്കും. ബഹുമാനത്തോടും ശാന്തതയോടുമാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ കുട്ടികളും അത് ശീലമാക്കും.
നിങ്ങൾ എങ്ങനെയാണോ നിങ്ങളുടെ ദേഷ്യവും സന്തോഷവും പ്രകടിപ്പിക്കുന്നത്, അതുപോലെയായിരിക്കും നിങ്ങളുടെ മക്കളും. അതിനാൽ തന്നെ മറ്റുള്ളവർക്ക് ദോഷകരമാകാത്ത രീതിയിൽ വികാരങ്ങളെ ഉള്ളുതുറന്ന് പ്രകടിപ്പിക്കാൻ ശ്രമിക്കുക.
കഠിനധ്വാനത്തിന്റെയും ഉത്തരവാദിത്വത്തിന്റയുെം മൂല്യം കുട്ടികൾ പഠിക്കുന്നത് അമ്മയിൽ നിന്നുമാണ്. നിങ്ങളുടെ ജോലികൾ നിങ്ങൾ കൈകാര്യം ചെയ്യുന്ന രീതി കുട്ടികൾ നിരീക്ഷിക്കുന്നുണ്ട്.
വ്യായാമം, ആരോഗ്യകരമായ ജീവിത രീതി, ആരോഗ്യകരമായ ഭക്ഷണശീലം, വൃത്തി തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ അമ്മയിൽ നിന്നുമാണ് മനസ്സിലാക്കുന്നത്.
പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതി കുട്ടികൾ അമ്മയിൽ നിന്നും പഠിക്കുന്നു. അതിനാൽ ശാന്തതയോടും സഹാനുഭൂതിയോടും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
വ്യക്തിജീവിതവും തൊഴിൽജീവിതവും തമ്മിൽ കൂട്ടികലർത്താതിരിക്കുക. നിങ്ങൾക്കും കുട്ടികൾക്കും അത് ഒരുപോലെ ദോഷകരമാണ്.
സാമൂഹിക ഇടപെടലുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമ്പാദ്യശീലം തുടങ്ങിയവയിലും കുട്ടികൾക്ക് മാതൃക അമ്മമാർ തന്നെ. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)