കുടവയർ കുറയ്ക്കാൻ പുരുഷന്മാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഡോണട്ട് കഴിക്കുന്നവർക്ക് അമിതവണ്ണം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിൽ 260 കലോറിയാണ് അടങ്ങിയിരിക്കുന്നത്.
ഐസ്ക്രീം കഴിക്കുന്നത് ഒഴിവാക്കണം. അര കപ്പ് ഐസ്ക്രീമിൽ ഏകദേശം 230 കലോറി അടങ്ങിയിട്ടുണ്ട്.
ഫ്രഞ്ച് ഫ്രൈയിലും പൊട്ടറ്റോ ചിപ്സിലും ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.
സോഡ പോലുള്ള പഞ്ചസാര അമിതമായി അടങ്ങിയ പാനീയങ്ങൾ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.
ടിന്നിലടച്ച പഴച്ചാറുകളും ജ്യൂസുകളും ഒഴിവാക്കണം. ഇവയിൽ അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ടാകും.
അമിതമദ്യപാനം നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് വയറിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനും കാരണമാകും.
വൈറ്റ് ബ്രെഡ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് വർധിപ്പിക്കും. ഇത് കുടവയറിന് കാരണമാകും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് അമിതവണ്ണത്തിനും കുടവയറിനും കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.