Chanakya Niti

പുരാതന ഇന്ത്യയിലെ രാഷ്ട്ര തന്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ചാണക്യന്‍. ചാണക്യ കാലഘട്ടത്തെ സുവര്‍ണ്ണകാലം എന്നും വിളിക്കുന്നു. വ്യക്തിജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്.

Zee Malayalam News Desk
Oct 04,2024
';

ചാണക്യചിന്തകൾ

ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളില്‍ സ്വയം എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ച് ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍ ഇതാ...

';

ഭയം

നമ്മെ ദുര്‍ബലരാക്കുന്ന ഏറ്റവും വലിയ ശക്തിയാണ് ഭയം. അതിനാൽ ഒരു സാഹചര്യത്തോട് പോരാടുന്നതിന് മുമ്പ് ഭയത്തെ ചെറുക്കേണ്ടതുണ്ട്. ഭയം നിങ്ങളിലേക്ക് വരുന്നു, ഒരു യോദ്ധാവിനെപ്പോലെ നിങ്ങളെ ആക്രമിക്കുന്നു, തുടര്‍ന്ന് അത് നിങ്ങളെ കൊല്ലുന്നു.

';

വർത്തമാനകാലം

ഒരാള്‍ തന്റെ ഭൂതകാലത്തെകുറിച്ച് ചിന്തിക്കരുത്, പരാജയങ്ങളില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കണം. അതേസമയം, ഭാവിയെക്കുറിച്ച് ചിന്തിച്ച് സമയം കളയരുതെന്നും ചാണക്യൻ പറയുന്നു. വര്‍ത്തമാനകാലത്ത് മാത്രം ജീവിക്കുക.

';

സന്തോഷം

നിങ്ങള്‍ മോശം സമയത്തിലൂടെ കടന്നുപോകുമ്പോള്‍, നിങ്ങളുടെ ശത്രു നിങ്ങളെ വേഗത്തില്‍ ആക്രമിക്കും. അത്തരമൊരു സാഹചര്യത്തില്‍, ആത്മവിശ്വാസം മാത്രമാണ് നിങ്ങള്‍ക്ക് ശക്തി നല്‍കുന്നത്. അത് ശത്രുവിനെ ദുര്‍ബലമാക്കുന്നു. നിങ്ങളുടെ സന്തോഷമാണ് നിങ്ങളുടെ ശത്രുക്കള്‍ക്കുള്ള ഏറ്റവും വലിയ മറുപടി

';

ദുർബലർ

ദുര്‍ബലരാണ് ആദ്യം ആക്രമിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഉള്ളില്‍ നിന്ന് ശക്തനാകുക എന്നതാണ് ഏറ്റവും വലിയ പോംവഴി. നിങ്ങള്‍ ശക്തനാണെന്ന് നിങ്ങളുടെ എതിരാളികളെ കാണിക്കുക. ഒരു പാമ്പ് വിഷം ഇല്ലെങ്കിലും അത് എപ്പോഴും വിഷമുള്ളതാണെന്ന് കാണിക്കണമെന്നാണ് ചാണക്യവചനം.

';

അവഗണന

നിങ്ങൾ സുഹൃത്തുക്കളായി കണ്ട പലരും നിങ്ങളുടെ മോശസമയത്ത് നിങ്ങളെ അവഗണിക്കുന്നതായി കണ്ടേക്കാം. ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. അവരുമായി നിങ്ങളുടെ വ്യക്തിപരമായ അല്ലെങ്കില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക.

';

VIEW ALL

Read Next Story