ചാണക്യ നീതി; എത്ര വലിയ ശത്രുവിനെയും നിഷ്പ്രയാസം പരാജയപ്പെടുത്താം,
എത്ര വലിയ ശത്രുവിനെയും നിഷ്പ്രയാസം പരാജയപ്പെടുത്താം! ഈ ചാണക്യവചനങ്ങൾ അനുസരിക്കൂ....
നമുക്ക് ചുറ്റും പലസ്വഭാവത്തിലുള്ള ആളുകളാണ് ഉള്ളത്. നമ്മുടെ നന്മ ആഗ്രഹിക്കുന്നവരുമുണ്ട്, കൂടെ നിന്ന് ചതിക്കുന്നവരുമുണ്ട്.
ജീവിതത്തില്‍ ശത്രുക്കളെ തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ചാണക്യൻ നമ്മെ ഓർമിപ്പിക്കുന്നു. ശക്തനായ എതിരാളികളെ നേരിടുന്നതിന് ഇതാ ചില ചാണക്യ തന്ത്രങ്ങൾ!
ശത്രുക്കളെ വിശദമായി മനസ്സിലാക്കുക എന്നതാണ് അവര്‍ക്ക് മേല്‍ വിജയം നേടുന്നതിനുള്ള ആദ്യപടി. അവരുടെ കഴിവുകളും ശക്തികളും ദൗര്‍ബല്യങ്ങളും പദ്ധതികളും ലക്ഷ്യങ്ങളും മനസ്സിലാക്കുക.
ശത്രുവിനെ നേരിടുന്നതിന് സ്വയം തയ്യാറെടുക്കണം. ശത്രുവിനെ എതിരിടുന്നതിന് മുമ്പായി കഴിവുകള്‍ സ്വയം തിരിച്ചറിയുക. അവ മിനുക്കിയെടുക്കുക.
തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയാല്‍ അപ്പോള്‍ തന്നെ ശത്രുവിനെ നേരിടുകയല്ല. ഏറ്റവും നല്ല അവസരത്തിനായി കാത്തിരിക്കുക. ക്ഷമയിലൂടെ മാത്രമേ ഏറ്റവും നല്ല ഫലങ്ങള്‍ തേടിയെത്തുകയുള്ളൂവെന്ന് ഓര്‍ക്കുക.
ഒന്നിലധികം പേര് ശത്രുപക്ഷത്ത് ഉണ്ടെങ്കില്‍ അവരെ ഒന്നിച്ച് എതിരിടാമെന്ന് വിചാരിക്കരുത്. പകരം അവരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുക. അവരുടെ ഐക്യം തകര്‍ക്കാന്‍ കഴിഞ്ഞാല്‍ വിജയം എളുപ്പമാകും.
ശത്രുക്കളുടെ ദൗര്‍ബല്യം മനസ്സിലാക്കുക എന്നതാണ് മറ്റൊരു പ്രധാന തന്ത്രം. ശത്രുക്കളുടെ ദൗര്‍ബല്യത്തെ നേട്ടമാക്കുക. അവ വിജയത്തിലേക്കുള്ള ചവിട്ടുപടിയാകും.
നമ്മളെ പിന്തുണയ്ക്കുന്ന ആളുകളുമായി ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കുക. ഇത്തരം കൂട്ടുകെട്ടുകള്‍ ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാന്‍ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്)