Chanakya Niti

ചാണക്യ നീതി; ഇത്തരം ആളുകളെ കൂടെ കൂട്ടരുത്!

Zee Malayalam News Desk
Oct 29,2024
';

ചാണക്യൻ

പുരാതന ഇന്ത്യയിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു കൗടില്യന്‍ എന്നറിയപ്പെടുന്ന ചാണക്യന്‍. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചാണക്യന്റെ അപാരമായ അറിവ് വളരെ പ്രശസ്തമാണ്.പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്‍ക്കുന്നതും.

';

ചാണക്യ നീതി

ജീവിതത്തില്‍ നിന്ന് ചില തരം ആളുകളിൽ നിന്ന് അകലം പാലിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. തക്കസമയത്ത് ഇത്തരക്കാരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ജീവിതത്തെ കുഴപ്പത്തിലാക്കും.

';

വഞ്ചകിയായ ഭാര്യ

ഭര്‍ത്താവിനെ ചതിക്കുകയോ അന്യപുരുഷന്മാരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്ന ഭാര്യയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ചാണക്യൻ പറയുന്നു. അത്തരം സ്ത്രീകള്‍ ഭര്‍ത്താവിനെ ഒറ്റിക്കൊടുക്കാനും കുടുംബത്തിന് അപമാനം വരുത്താനും വരെ മടിക്കില്ല.

';

വഞ്ചകനായ സേവകൻ

വഞ്ചിക്കുന്ന സേവകരെ ഒഴിവാക്കുക. അവര്‍ അവരുടെ ആവശ്യത്തിനായി നിങ്ങളുടെ ജീവനെടുക്കാന്‍ വരെ മടിച്ചേക്കില്ല. അതിനാല്‍, നിങ്ങളുടെ സേവകരുടെ വിശ്വാസ്യത പരിശോധിച്ചതിനു ശേഷം മാത്രം അവരെ കൂടെ താമസിപ്പിക്കുക.

';

വ്യാജ സുഹൃത്ത്

പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. ഒരു വ്യാജ സുഹൃത്ത് നിങ്ങളെ മുതലെടുക്കുകയും നിങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയും ചെയ്യും.

';

മുതലെടുക്കുന്നവർ

മുതലെടുക്കുന്നവരെ വീട്ടില്‍ ഒരിക്കലും ആതിഥ്യമരുളരുതെന്ന് ചാണക്യന്‍ പറയുന്നു. വിശ്വസിക്കാന്‍ യോഗ്യരാണെന്ന് നിങ്ങള്‍ക്ക് ബോധ്യമുള്ള ആളുകളെ മാത്രമേ നിങ്ങള്‍ അടുപ്പിക്കാവൂ.മുതലെടുക്കുന്നവർ സ്വാര്‍ത്ഥ ലാഭത്തിനായി അവര്‍ നിങ്ങളെ അപകടത്തിലേക്ക് തള്ളി വിടാന്‍ മടിച്ചേക്കില്ല.

';

തിന്മ ചെയ്യുന്നവർ

തിന്മ ചെയ്യുന്നവര്‍ ജീജീവിതത്തില്‍ വിശ്വാസയോഗ്യരല്ലെന്ന് ചാണക്യന്‍ പറയുന്നു. . അങ്ങനെയുള്ളവരുടെ വീട്ടില്‍ ഒരിക്കലും ആതിഥ്യമരുളരുതെന്ന് ചാണക്യന്‍ പറയുന്നു.

';

വ്യാജന്മാർ

തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മറ്റുള്ളവര്‍ക്ക് മുന്നില്‍ മറച്ചുവെക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. അത്തരം ആളുകള്‍ മറ്റുള്ളവരുടെ മുന്നില്‍ അങ്ങേയറ്റം സത്യസന്ധരായിരിക്കും. എന്നാല്‍ അവസരം കിട്ടുമ്പോള്‍ നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുമാണ്. ഇത്തരക്കാരെ ജീവിതത്തില്‍ അടുപ്പിക്കരുതെന്ന് ചാണക്യന്‍ പറയുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story