ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇത് സൂപ്പറാണ്..!
നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ് ഉള്ളത്
ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. നിര്‍ജ്ജലീകരണത്തെ തടയാനും വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്
വെള്ളരിക്ക ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്. ഇതിൽ ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാ
ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ദഹന സംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക കഴിക്കാം
കുടലിന്‍റെ ആരോഗ്യത്തിനും ഇത് സൂപ്പറാണ്. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബര്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും
ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും
വിറ്റാമിന്‍ കെ അടങ്ങിയ വെള്ളരിക്ക കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും കിടുവാണ്
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ വെള്ളരിക്ക ചേർക്കാം. കലോറി കുറഞ്ഞ ഫൈബര്‍ അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കും
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അടിപൊളിയാണ്