പിസ്ത ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധിയാണ് ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പിസ്ത മികച്ചതാണ്. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുന്നു.
പിസ്തയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കണ്ണിൻറെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പിസ്തയിൽ അടങ്ങിയിട്ടുണ്ട്.
ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
പിസ്തയിൽ അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഇവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ചില കാൻസറുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാൻ പിസ്ത മികച്ചതാണ്.
നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉൾപ്പെടെ നിരവധി ധാതുക്കൾ പിസ്തയിൽ അടങ്ങിയിരിക്കുന്നു.
പിസ്തയിൽ കാണപ്പെടുന്ന എൽ-അർജിനൈൽ എന്ന സംയുക്തം ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.