തൈരിനൊപ്പം ഈ പച്ചക്കറികള്‍ അരുത്, അറിയാം...
തൈര് നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്
കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ്
തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും നല്ലതാണ്. എന്നാൽ തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളെ കുറിച്ച് അറിയാം...
തക്കാളി അസിഡിക് ആണ്. തൈരില്‍ ലാക്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തൈരിനൊപ്പം തക്കാളി കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനും അസിഡിറ്റി ഉണ്ടാകാനും ദഹനക്കേടിനും കാരണമാകും
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്ക തൈരിനൊപ്പം കഴിക്കുന്നത് ദഹനക്കേടിന് കാരണമായേക്കും
തൈരിനൊപ്പം പാവയ്ക്ക കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാ
തൈര് തണുപ്പാണ് എന്നാല്‍ ഉള്ളി ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചിലർക്ക് അലര്‍ജി ഉണ്ടാക്കാം. ദഹനക്കേടിനും കാരണമാകും
തൈരിനൊപ്പം ചീര കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും