​Importance of Kidney

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക. മനുഷ്യ ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറന്തള്ളുന്നതാണ് വൃക്കയുടെ പ്രധാന ജോലി.

Zee Malayalam News Desk
Jul 06,2024
';

വൃക്കകളെ സംരക്ഷിക്കാം

അതുകൊണ്ട് വൃക്കകൾ ആരോ​ഗ്യത്തോട് ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കകളെ സംരക്ഷിക്കുന്നതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

';

വെള്ളം

‌ധാരാളം വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ലുകൾ വരാനുള്ള സാധ്യതയെ കുറയ്ക്കും. ദിവസവും എട്ട് മുതൽ പത്ത് ​ഗ്ലാസ് വരെ വെള്ളം എങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.

';

ഉപ്പും പഞ്ചസാരയും

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കയുടെ സംരക്ഷണത്തിനായി ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോ​ഗം കുറയ്ക്കുക

';

നല്ല ഭക്ഷണശീലം

ആരോ​ഗ്യകരമായ ഭക്ഷണശീലം ശരീരത്തിൽ ‌കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നു. ഇതിനായി സസ്യാഹാരങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിൽ കല്ല് വരാതിരിക്കാന്‍ സഹായിക്കും.

';

പുകവലി

നിങ്ങൾ പുകവലിക്കുന്നാളാണെങ്കിൽ പൂര്‍ണമായും ഉപേക്ഷിക്കുക. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.

';

വ്യായാമം

വ്യായാമം ചെയ്യുന്നത് പതിവാക്കുക. വ്യായാമം ചെയ്യുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. അമിത ഭാരമുള്ളവര്‍ക്കും വ്യായാമമില്ലാത്തവർക്കും വൃക്കകളുടെ ആരോഗ്യം വേ​ഗത്തിൽ മോശമാകാന്‍ സാധ്യതയുണ്ട്.

';

മരുന്നുകൾ

പെൻസിലിൻ, സൾഫോണമൈഡുകൾ, സെഫാലോസ്പോരിൻസ് തുടങ്ങിയ ചില ആൻ്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ എന്നിവയുടെ സ്ഥിര ഉപയോഗം നിങ്ങളുടെ വൃക്കകളെ തകരാറിലാക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story