അകാല നര തടയാൻ നെല്ലിക്ക സൂപ്പറാ..!
നിലവിൽ ചെറുപ്പക്കാരിലും അകാലനര നാൾക്കു നാൾ വർധിച്ചു വരികയാണ്.
ഇതിന് സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും ഭക്ഷണക്രമവും പോഷകാഹാരവും മറ്റൊരു പ്രധാന കാര്യങ്ങളാണ്. അതെ മുടിയുടെ അകാല നരയിൽ പോഷകാഹാരത്തിന് വലിയൊരു പങ്കുണ്ട്.
അകാലനര ഉണ്ടാകുന്നതിന് പിന്നിൽ കാരണങ്ങൾ പലതാണ്. അതിൽ പോഷകാഹാരക്കുറവ്, പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടും.
ശരിയായ മുടി സംരക്ഷണവും സമീകൃതാഹാരവും കൊണ്ട് സ്വാഭാവിക മുടിയുടെ നിറം തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയും
നെല്ലിക്ക അകാലനര അകറ്റുന്നതിന് വളരെ നല്ലതാണ്. വിറ്റാമിൻ സി, ടാന്നിൻസ്, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
അകാലനര അകറ്റുന്നതിന് നെല്ലിക്ക എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം...
നെല്ലിക്ക മുടിക്ക് ഇരുണ്ട നിറം നൽകും ഇതിന് കാരണം അവയിൽ പിഗ്മെൻ്റിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട് എന്നതാണ്.
ഉണക്ക നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകികളയുന്നത് അകാലനര അകറ്റുന്നതിന് സഹായിക്കും.
നെല്ലിക്ക പൊടിയിൽ 2 ടീസ്പൂൺ കാപ്പിപ്പൊടിയും 3 ടീസ്പൂൺ നാരങ്ങാനീരും യോജിപ്പിച്ച ശേഷം ഈ പാക്ക് നന്നായി തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം തല കഴുകികുക. അകാലനര അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ തടയുന്നതിനും ഈ പാക്ക് സൂപ്പറാണ്
രണ്ട് ടീസ്പൂൺ നെല്ലിക്ക പേസ്റ്റും രണ്ട് ടീസ്പൂൺ സവാള ജ്യൂസും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകുകക. അകാലനര തടയാൻ ഇത് മികച്ചതാണ്