തടി കുറയ്ക്കണോ, ഈ കുരു ചില്ലറക്കാരനല്ല..!
ശരീരഭാരം കുറയ്ക്കാൻ എല്ലാ വിദ്യയും പണിതിട്ടും ഒരു അനക്കവും ഇല്ലാതിരിക്കുവാണോ? എന്നാൽ നിങ്ങൾ അധികം കേട്ടിട്ടില്ലാത്ത ഒന്ന് നമുക്ക് ഉപയോഗിച്ചാലോ...
അതെ അത് മറ്റാരുമല്ല ഈന്തപ്പഴത്തിന്റെ കുരുവാണ്. ഞെട്ടണ്ടാ... സത്യമാണ്.
ഈന്തപ്പഴത്തിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പൊതുവെ ഈന്തപ്പഴം തിന്നിട്ട് കുരു കളയുകയാണ് പതിവ് അല്ലെ? എന്നാൽ ഇത് പോഷകങ്ങളുടെ കലവറയാണെന്ന് അറിയാമോ?
ഇതിന്റെ പൊടി ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ നാരുകളുടെ ഒരു മികച്ച ഉറവിടം കൂടിയാണിത്
ഇത് കഴിക്കുന്നതിലൂടെ പെട്ടെന്ന് വിശപ്പ് ഉണ്ടാകില്ല. ഇതിൽ നിറയെ പോഷക ഗുണമുണ്ടെങ്കിലും കലോറി കുറവാണ്
മെറ്റബോളിസം വേഗത്തിലാക്കി കലോറി കത്തിക്കും അതിലൂടെ ശരീരഭാരം കുറയും
ഇതിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ സ്‌ട്രെസ്, വീക്കം എന്നിവയെ ചെറുക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കും
ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും. ഫൈബർ ശരീരത്തെ വിഷ വിമുക്തമാകുന്നതിനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു