അമിതമായാൽ അമൃതും വിഷമാണെന്ന് കേട്ടിട്ടില്ലേ? ഏതൊരു സാധനവും അമിതമായാൽ പ്രശ്നമാണ്. ഉപ്പിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്.
അമിതമായിട്ടുള്ള ഉപ്പിന്റെ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും വരുത്തിവയ്ക്കും.
ഉപ്പ് കൂടുതൽ കഴിച്ചാൽ രക്തസമ്മർദ്ദം ഉയർന്നേക്കും. എന്നാൽ എല്ലാവർക്കും ഇത് സംഭവിക്കണമെന്നില്ല.
അമിതമായി ഉപ്പ് കഴിക്കുമ്പോൾ രക്തസമ്മർദ്ദം ഉയർന്നേക്കാം. ഇത് ഹൃദയാരോഗ്യത്തെയും ബാധിക്കാം.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കിൽ ഉപ്പ് കുറഞ്ഞ അളവിൽ ഉപയോഗിക്കുക. ഉപ്പ് അധികമായാൽ ശരീരഭാരവും കൂടും.
ഉപ്പ് അധികമായാൽ അത് നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകും.
ഉപ്പ് അധികം കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകുകയും വയർ വീർത്തിരിക്കുകയും ചെയ്യും.
സോഡിയത്തിന്റെ അളവ് കൂടിയാൽ അത് എല്ലുകളുടെ ബലത്തെ ബാധിക്കും. ഓസ്റ്റിയോപെറോസിസിനും സാധ്യതയേറും.
അമിതമായി ഉപ്പ് കഴിച്ചാൽ ആമാശയ ക്യാൻസറിന് സാധ്യത കൂടുമെന്നാണ് പഠനം.