ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഈ ജ്യൂസുകൾ കിടുവാ..!
ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേക്കും രക്തയോട്ടം നടക്കണം.
അത്തരത്തില്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ കുറിച്ച് അറിയാം...
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബെസ്റ്റാണ്
നൈട്രേറ്റുകളുടെ ഉറവിടമായ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കുകയും മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കും
ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ ഇവ ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കുന്ന വാസോഡൈലേറ്ററുകളായി പ്രവര്‍ത്തിക്കുന്നു.
പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ കിടുവാണ്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും സൂപ്പറാണ്
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈ ജ്യൂസ് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും ഒപ്പം രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ നല്ലതാണ്