നര മിക്കവർക്കും ഒരു പ്രശ്നമാണ്. ഹെയർ ഡൈ ഉപയോഗിച്ചും മുടി കളർ ചെയ്തുമൊക്കെ നര മാറ്റുന്നവർ നമുക്കിടയിലുണ്ട്. ചെറുപ്പക്കാരിലും ഇപ്പോൾ മുടി നരയ്ക്കുന്നത് സാധാരണമാണ്.
രോഗങ്ങൾ, ജീവിതശൈലി, ഭക്ഷണശൈലി, പാരമ്പര്യം തുടങ്ങി വിവിധ കാരണങ്ങൾ മുടി നരയ്ക്കാൻ കാരണമാകാം.
കടകളിൽ ധാരാളം ഹെയർ ഡൈയ്യുകൾ ലഭ്യമാണ്. എന്നാൽ പലതും കെമിക്കലുകൾ അടങ്ങിയതാകും. ഇത് മുടിക്ക് കറുപ്പ് നിറം നൽകുമെങ്കിലും ഭാവിയിൽ മുടിക്ക് ദോഷം ചെയ്തേക്കാം.
അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ രീതികൾ പിന്തുടരുന്നതാണ് എപ്പോഴും നല്ലത്.
വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന നിരവധി ഹെയർ ഡൈയുകളുണ്ട്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഇത് ചെയ്യാനാകും.
കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നൊരു ഹെയർ ഡൈ ഇനി പരിചയപ്പെടാം...
എല്ലാ വീടുകളിലും വളരെ സുലഭമായി കാണുന്നതാണ് സവാള. ഇത് കറി വെയ്ക്കാൻ മാത്രമല്ല മുടിയ്ക്ക് കറുപ്പ് നിറം നൽകാനും ഉപയോഗിക്കാം.
ഉള്ളിത്തൊലി കറുത്ത നിറമാകുന്നതുവരെ ചെറിയ തീയിൽ ചൂടാക്കുക. ഇതിന് ശേഷം ഇത് അടിച്ച് പൗഡർ രൂപത്തിലാക്കുക. ഇതിൽ കറ്റാർവാഴ ജെല്ലോ എണ്ണയോ ഒഴിച്ച് തലയിൽ തേയ്ക്കാം.
മുടികൊഴിച്ചിൽ മാറ്റാനും ഉള്ളിത്തൊലിയിലെ സൾഫേറ്റ് സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കും. ഉള്ളിയിൽ വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെയുണ്ട്.