പുറത്തിറങ്ങിയാൽ മിക്കവരും വാങ്ങികുടിക്കുന്ന പാനീയമാണ് നാരങ്ങാവെള്ളം. വീട്ടിലാണെങ്കിലും ഏറ്റവും എളുപ്പത്തിലുണ്ടാക്കാവുന്ന പാനീയം കൂടിയാണിത്.
പോഷകങ്ങൾ, വിറ്റമിൻ സി, ബി- കോംപ്ലക്സ്, കാത്സിയം, മഗ്നീഷിയം,,അയേണ്‍, ഫൈബർ എന്നിവ നല്ല അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ ഇത് ദിവസനേ കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്.
ഒരു നാരങ്ങയിൽ 31mg വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. സ്ട്രോക്ക്, ഹൃദയരോഗങ്ങൾ തുടങ്ങിയവ വരുന്നതിൻ്റെ സാധ്യത കുറയ്ക്കാൻ നാരങ്ങ സഹായിക്കുന്നു. നാരങ്ങവെള്ളം ദിവസേന കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
പലർക്കും വെള്ളം തനിയെ കുടിക്കാൻ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാൻ സഹായിക്കും.
നാരങ്ങാവെള്ളം രാവിലെ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി മെറ്റാബോളിസത്തിന് ബൂസ്റ്റ് കൊടുക്കുന്നു.
വൃക്കയില്‍ കല്ല് വരാതിരിക്കാന്‍ നാരങ്ങവെള്ളം മിതമായ അളവില്‍ ദിവസനേ കുടിക്കുന്നത് നല്ലതാണ്. ഇത് കാത്സ്യം അടിഞ്ഞ് കൂടി കല്ല് പോലെ രൂപപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു.
ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും. അതുപോലെ, ബ്ലഡ് ഷുഗര്‍ ലെവല്‍ കുറച്ച് പ്രമേഹം നിയന്ത്രിക്കുന്നതിന് നാരങ്ങനീര് കുടിക്കുന്നത് നല്ലതാണ്.
നാരങ്ങയിലെ പെക്ടിൻ ഫൈബർ അതിയായ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുന്നു. അങ്ങനെ അമിതമായി ആഹാരം കഴിക്കുന്നതിന് കടിഞ്ഞാണിട്ട് ഭാരം കുറക്കാൻ സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക