ഈ ഡ്രൈ ഫ്രൂട്ട്സ് പ്രമേഹരോഗികൾ ഒഴിവാക്കണം
ഈന്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ ഇടയാക്കും.
ഉണക്കമുന്തിരി പഞ്ചസാരയുടെയും കലോറിയുടെയും ഉയർന്ന സാന്നിധ്യമുള്ളതാണ്.
ഉണങ്ങിയ മാങ്ങയിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയിരിക്കുന്നു.
ഉണങ്ങിയ അത്തിപ്പഴം സ്വാഭാവിക പഞ്ചസാരയുടെ ഉറവിടമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
ഉണങ്ങിയ പൈനാപ്പിളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.