Hair Growth

വേനൽക്കാലത്ത് മുടിയുടെ ആരോ​ഗ്യകരമായ വളർച്ചയ്ക്ക് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്തമമാണ്. ഇത് മുടി കൊഴിച്ചിൽ തടഞ്ഞ് മുടിയുടെ വളർച്ചയെ സഹായിക്കുന്നു.

Zee Malayalam News Desk
May 12,2024
';

മുടിയുടെ സംരക്ഷണം

വേനൽക്കാലത്ത് വിയർപ്പും സൂര്യപ്രകാശവും മൂലം മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ സിങ്ക് നഷ്ടമാകുന്നു. സിങ്ക് കെരാറ്റിൻ ഉത്പാദനം വർധിപ്പിക്കുന്നു. കെരാറ്റിൻ മുടിയുടെ ആരോ​ഗ്യകരമായ വളർച്ചയ്ക്ക് സ​ഹായിക്കുന്നതാണ്.

';

നട്സ് & സീഡ്സ്

അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകളും സീഡ്സും മിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്. ഇവ ആരോഗ്യത്തിന് ആവശ്യമായ കൊഴുപ്പുകളും വിറ്റാമിനുകളും സിങ്ക് പോലുള്ള ധാതുക്കളും നൽകുന്നു. ഇത് മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം വർധിപ്പിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

';

പഴങ്ങൾ

ധാതുക്കൾ അടങ്ങിയ ധാരാളം പഴങ്ങൾ ഇപ്പോൾ സുലഭമാണ്. ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിൽ സിങ്ക് ശരിയായ അളവിൽ നിലനിർത്തുന്നതിന് സഹായിക്കും. ഒരു കപ്പ് റാസ്ബെറി കഴിച്ചാൽ 0.5 മില്ലിഗ്രാം സിങ്ക് ലഭിക്കും. അതേസമയം ഒരു കപ്പ് ബ്ലാക്ക്ബെറി 0.8 മില്ലിഗ്രാം നൽകുന്നു. മാതളനാരങ്ങ, അവോക്കാഡോ തുടങ്ങിയവയും സിങ്ക് സമ്പുഷ്ടമാണ്.

';

ഇലക്കറികൾ

ചീര പോലുള്ള ഇലക്കറികൾ സിങ്ക് സമ്പുഷ്ടമാണ്. ഇത് മുടിയെ ശക്തിപ്പെടുത്തുന്നു. ഇവ സാലഡുകളാക്കിയും അല്ലാതെയും നിങ്ങൾക്ക് കഴിക്കാം

';

ചോക്ലേറ്റും കൊക്കോയും

കൊക്കോ, ചോക്ലേറ്റ് എന്നിവയിൽ ആന്റിഓക്സിഡന്റുകളുണ്ട്. ഒപ്പം ഇവയിൽ അടങ്ങിയിരിക്കുന്ന സിങ്ക് മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.

';

കൂണ്

കൂണിൽ വിറ്റാമിൻ ഡി പോലുള്ള പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. ഇത് രോമകൂപങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നു. കൂണിലെ ചെമ്പിൻ്റെ അംശം മുടിയുടെ നിറത്തിന് സഹായിക്കുന്ന മെലാനിന്റെ അളവ് വർധിപ്പിക്കുന്നു. ഭക്ഷണത്തിൽ കൂൺ ചേർക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യും.

';

VIEW ALL

Read Next Story