ഗ്ലൂട്ടാത്തയോണിൻറെ പ്രകൃതിദത്ത ഉറവിടങ്ങൾ
പാലിൽ ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തിന് സഹായിക്കുന്ന സിസ്റ്റൈൻ അടങ്ങിയിട്ടുണ്ട്.
ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തിന് ആവശ്യമായ സിസ്റ്റൈൻ ഉൾപ്പെടെയുള്ള പ്രോട്ടീനുകളുടെ മറ്റൊരു ഉറവിടമാണ് മുട്ട.
ലീൻ പ്രോട്ടീനുകളും ചുവന്ന മാംസവും ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തിന് സഹായിക്കുന്നു.
അവോക്കാഡോ നിരവധി പോഷകങ്ങൾ അടങ്ങിയതാണ്. ഇത് ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തിന് മികച്ചതാണ്.
ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായ ചീര ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തിന് സഹായിക്കുന്നു.
ബ്രോക്കോളി ഉൾപ്പെടെയുള്ള ക്രൂസിഫറസ് പച്ചക്കറികൾ ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തിന് സഹായിക്കും.
വെളുത്തുള്ളിയിൽ ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തിന് സഹായിക്കുന്ന സൾഫർ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
ഈ ഭക്ഷണങ്ങൾക്ക് നിങ്ങളുടെ ശരീരത്തിലെ സ്വാഭാവിക ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തെ പിന്തുണയ്ക്കാൻ സാധിക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.