നെഞ്ച്, തോൾ, ട്രൈസെപ്സ് എന്നിവയ്ക്കുള്ള അടിസ്ഥാന വ്യായാമം ആണിത്. മസിലുകളെ ശക്തിപ്പെടുത്താനും മസിൽ ടോൺ കൂട്ടുവാനും പുഷ് അപ്പ് ചെയ്യുന്നത് നല്ലതാണ്.
ശരീരത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗം ശക്തിപ്പെടുത്താനും വഴക്കമുള്ളതുമാക്കാനുമുള്ള മികച്ച വ്യായാമം ആണിത്. മറ്റ് വ്യായാമങ്ങളേക്കാൾ അധികം കൊഴുപ്പ് കത്തിച്ച് കളയാൻ ഇതിനാകും.
കലോറി എരിച്ചുകളയുന്നത് കൂടാതെ ഹാംസ്ട്രിങ് പേശികള്‍, ക്വാഡ്രിസെപ്സ് പേശികള്‍, ഗ്ലൂട്ടസ് പേശികള്‍ തുടങ്ങിയവയെയും ഈ വ്യായാമം പ്രധാനമായും ലക്ഷ്യമിടുന്നു.
കൈ മസിലുകൾ, നട്ടെല്ല്, വയറ്റിലെ പേശികൾ എന്നിവിടങ്ങൾക്ക് ഏറെ പ്രയോജനകരമായ വ്യായാമം. കൂടുതൽ സമയം പൊസിഷൻ ഹോൾഡ് ചെയ്യുന്നത് വഴി മാംസ പേശികളും നാഡി വ്യവസ്ഥയും കൂടുതൽ കരുത്തുറ്റമാകുന്നു.
ബർപ്പീസ് ഒരുമിച്ച് നിരവധി പേശികൾക്ക് വ്യായാമം നൽകുന്നു. ഇത് കൊഴുപ്പിനെ എരിച്ച് കളയുകയും ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തമാക്കുകയും ചെയ്യുന്നു.
കസേരയോ ബെഞ്ചോ ഉപയോഗിച്ച് ചെയ്യാവുന്ന വ്യായാമമാണിത്. ട്രൈസെപ്സ്, നെഞ്ച്, തോൾ എന്നിവയെ ഡിപ്സ് ലക്ഷ്യം വയ്ക്കുന്നു.
ഇത് പേശികളുടെ ശക്തിയും പ്രവർത്തന ക്ഷമതയും വർദ്ധിപ്പിക്കുന്നു.അനാവശ്യ കലോറി എരിച്ച് കളഞ്ഞ് ശരീര ഭാരം കുറയ്ക്കുകയും ഹൃദയോരോഗ്യം കാക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.