ഇന്ന് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കാണുന്ന മാനസികപ്രശ്നമാണ് വിഷാദ രോഗം അഥവാ ഡിപ്രഷൻ. മാറിയ ജീവിത ശൈലിയും ഭക്ഷണക്രമവും ജോലിസ്ഥലത്തെ സമ്മർദ്ദവുമൊക്കെ വിഷാദ രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.
വിഷാദത്തിൽ നിന്നും മോചനം ലഭിക്കാനുള്ള ഒരു മാർഗം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുകയെന്നുള്ളതാണ്. വിഷാദത്തെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആൻ്റി ഡിപ്രസന്റ് ഗുണങ്ങളുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിഷാദത്തെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഭക്ഷണത്തിൽ കൂടുതൽ പോഷക സമൃദ്ധമായ ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ ഉൾപ്പെടുത്തുക. വിറ്റാമിൻ സിയും മറ്റ് വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് വിഷാദത്തെ നിയന്ത്രിക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ, ഫ്ലേവനോയിഡുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ സ്ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിൻ ബി6 ധാരാളമായി അടങ്ങിയിരിക്കുന്ന വാഴപ്പഴം ട്രിപ്റ്റോഫനെ സെറോടോണിനാക്കി മാറ്റാൻ സഹായിക്കുന്നു. മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണിത്. നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് വിഷാദത്തെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മഗ്നീഷ്യവും മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ നട്സും വിത്തുകളും കഴിക്കുന്നത് വിഷാദത്തെ തടയാനും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ദിവസവും കഴിക്കുന്നത് മാനസികാരോഗ്യത്തെ സംരക്ഷിക്കാനും സമ്മർദ്ദങ്ങളെ നിയന്ത്രിക്കാനും സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക