മുടി നരയ്ക്കുന്നത് തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം.
ചീര പോലുള്ള ഇലക്കറികളിൽ ഇരുമ്പ്, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ സംരക്ഷണത്തിന് പ്രധാനമാണ്.
ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ള ബ്ലൂബെറിയും സ്ട്രോബെറിയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
ബദാം, സൂര്യകാന്തി വിത്ത് എന്നിവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പും മുടിയുടെ സംരക്ഷണത്തിന് നല്ലതാണ്.
സാൽമൺ, അയല തുടങ്ങിയവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കും.
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ സംരക്ഷിക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ബി തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങിൽ ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം സംരക്ഷിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക