മുടി കൊഴിച്ചിൽ മാറുന്നില്ലേ? ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ...
ബയോട്ടിൻ അടങ്ങിയ ബദാം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചീരയിൽ അടങ്ങിയിട്ടുള്ള ബയോട്ടിനും ധാതുക്കളും മറ്റ് വിറ്റാമിനുകളും തലമുടി തഴച്ച് വളരാൻ സഹായിക്കുന്നു.
മുട്ടയുടെ മഞ്ഞക്കുരു ബയോട്ടിൻ ധാരാളമുള്ള ഒരു ഭക്ഷണപദാർത്ഥമാണ്. അതിനാൽ ഇവ കഴിക്കുന്നത് തലമുടിയുടെ വളർച്ചയെ സഹായിക്കുന്നു.
ബയോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കുന്നു.
തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമായ മറ്റൊരു ഭക്ഷണപദാർത്ഥമാണ് കൂൺ. ഇവയിൽ ധാരാളം ബയോട്ടിൻ കാണപ്പെട്ടുന്നു.
അവക്കോഡയിൽ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലമുടിയുടെ ആരോഗ്യത്തിന് ഗുണകരം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.