ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഈന്തപ്പഴം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
ഈന്തപ്പഴത്തിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
അയൺ അല്ലെങ്കിൽ ഇരുമ്പിന്റെ ഉറവിടമാണ് ഈന്തപ്പഴം. ഇവ ക്ഷീണം അകറ്റി കൂടുതൽ ഊർജം പകരുന്നു.
കാൽസ്യവും ഫോസ്ഫറസും അടങ്ങിയ ഈന്തപ്പഴം എല്ലുകളെ ശക്തിപ്പെടുത്തുന്നു.
വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഈന്തപ്പഴം ആരോഗ്യമുള്ളതും തിളക്കം നിറഞ്ഞതുമായ ചർമ്മം നൽകുന്നു.
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഈന്തപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ഇത് കുടലിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.