പ്രോട്ടീൻ സമ്പുഷ്ടമായ പഴങ്ങൾ
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഫലമാണ് പേരക്ക. ഇതിലെ പ്രോട്ടീൻ പേശികളുടെ വളർച്ചയ്ക്ക് മികച്ചതാണ്.
ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും അടങ്ങിയ പോഷക സമ്പുഷ്ടമായ പഴമാണ് അവോക്കാഡോ.
വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളും പ്രോട്ടീനും അടങ്ങിയ പഴമാണ് ചക്ക.
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഫലമാണ് ബ്ലാക്ക് ബെറി.
വൈറ്റമിൻ എ, സി, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ഫലമാണ് ആപ്രിക്കോട്ട്.
കിവിയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.
മൾബറിയിൽ വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.