Healthy Snacks

ഓഫീസിലെ തിരക്കിനിടയിൽ നിങ്ങളുടെ ആരോ​ഗ്യം എപ്പോഴും ശ്രദ്ധിക്കാൻ പറ്റിയേക്കണമെന്നില്ല. പ്രത്യേകിച്ച് ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക്. അങ്ങനെയെങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഈ ഭക്ഷണം ഉൾപ്പെടുത്തൂ.

Zee Malayalam News Desk
Aug 15,2024
';

വാഴപ്പഴം

ഉച്ചഭക്ഷണത്തിന് മുമ്പ് ലഘുഭക്ഷണമായി വാഴപ്പഴം കഴിക്കാവുന്നതാണ്. ജോലിയിൽ ശ്രദ്ധ കൂടാൻ വാഴപ്പഴം കഴിക്കുന്നത് സഹായിക്കും.

';

കടല റോസ്റ്റ്

പ്രോട്ടീനിൻ്റെയും നാരുകളുടെയും മികച്ച ഉറവിടമാണ് കടല. അയൺ, വിറ്റാമിൻ ബി-6, മഗ്നീഷ്യം എന്നിവ കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ജോലി ചെയ്യുമ്പോൾ ലഘുഭക്ഷണമായി ആസ്വദിക്കാവുന്ന മികച്ച ഭക്ഷണമാണ് കടല റോസ്റ്റ് ചെയ്തത്.

';

മോര്/സംഭാരം

ഉച്ചഭക്ഷണത്തിന് മുമ്പ് ഒരു ​ഗ്ലാസ് പച്ച മോര് കുടിക്കുന്നത് ക്ഷീണം മാറുന്നതിന് നല്ലതാണ്. ധാരാളം പ്രോട്ടീൻ അടങ്ങിയ പ്രോബയോട്ടിക് ഡ്രിങ്കാണ് മോര്.

';

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആൻ്റിഓക്‌സിഡൻ്റുകളുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് ഇത്. സു​ഗർ ഫ്രീ ആയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്.

';

പിസ്ത

വൈകുന്നേരം കഴിക്കാൻ പറ്റിയ പലഹാരമാണ് പിസ്ത. ആരോ​ഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റ് എന്നിവ ധാരാളമായി പിസ്തയിൽ അടങ്ങിയിരിക്കുന്നു.

';

പോപ്കോൺ

ശരിയായ രീതിയിലുണ്ടാക്കിയാൽ പോപ്കോൺ ആരോ​ഗ്യകരമായ ഒരു ലഘുഭക്ഷണമാണ്. അമിതമായി എണ്ണ, ബട്ടർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത പോപ്കോണല്ല. പകരം ബട്ടർ ഇല്ലാതെ ലേശം ഉപ്പ് ഉപയോ​ഗിച്ച് എയർ പോപ് ചെയ്ത പോപ്കോൺ കഴിക്കുന്നതാണ് നല്ലത്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story