വേനൽക്കാലത്ത് മാമ്പഴ ജ്യൂസ് കഴിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മാമ്പഴ ജ്യൂസിൽ 80 ശതമാനത്തോളം ജലം അടങ്ങിയിരിക്കുന്നു.
മാമ്പഴ ജ്യൂസിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇത് മികച്ചതാണ്.
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മാമ്പഴ ജ്യൂസ് ദഹനത്തിന് മികച്ചതാണ്.
മാമ്പഴ ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു.
മാമ്പഴ ജ്യൂസിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച ശക്തി മികച്ചതാക്കാൻ സഹായിക്കുന്നു.
മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉറക്കം മികച്ചതാക്കാനും മാമ്പഴ ജ്യൂസ് നല്ലതാണ്.
മാമ്പഴ ജ്യൂസിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.
വേനൽക്കാലത്ത് മാമ്പഴ ജ്യൂസ് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ശരീരത്തിന് തണുപ്പ് നൽകാൻ ഇത് മികച്ചതാണ്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.